kannur local

മട്ടന്നൂരില്‍ മൂന്നിടത്ത് പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു; വേനല്‍ച്ചൂടില്‍ പുഴകളില്‍ നീരൊഴുക്ക് കുറയുന്നു

ഉരുവച്ചാല്‍: കനത്ത വേനല്‍ചൂടില്‍ പുഴകളില്‍ നീരൊഴുക്ക് കുറയുന്നു. ജില്ലയില്‍ ചൂടിന്റെ കാ ഠിന്യം ശക്തിപ്രാപിച്ചതോടെ കുടിവെള്ള ക്ഷാമവും രൂക്ഷമാവുകയാണ്. കഴിഞ്ഞ മാസത്തി ല്‍ 34 ഡിഗ്രി സെന്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയതെങ്കില്‍ ഏപ്രില്‍ തുടക്കത്തില്‍ തന്നെ 39 ഡിഗ്രിയിലും മേലെയാണ് മിക്കയിടങ്ങളിലും ചൂട് അനുഭവപ്പെടുന്നത്.
ചൂടിന്റെ കാഠിന്യം കൂടിയതോടെ ചെറിയ പുഴകളിലും നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു. മണ്ണൂര്‍, അഞ്ചരക്കണ്ടി, മെരുവമ്പായി തുടങ്ങിയ പുഴകളില്‍ നീരൊഴുക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനത്തിലധികം കുറഞ്ഞതായി വിദഗ്ധര്‍ പറയുന്നു. നാട്ടിന്‍പുറങ്ങളിലെ കിണറുകളും വറ്റാന്‍ തുടങ്ങി. പലസ്ഥലങ്ങളിലും ജല അതോറിറ്റിയുടെ പൈപ്പ് ലൈന്‍ ഉണ്ടെങ്കിലും ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രമാണു വെള്ളം ലഭിക്കുന്നത്. അതും ചിലയിടങ്ങളില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നതിനാല്‍ വെള്ളം തുറന്ന് വിടുന്ന അവസരങ്ങളില്‍ ലഭിക്കാറില്ല. നാട് കുടിവെള്ളത്തിനു നെട്ടോട്ടമോടുമ്പോള്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നതും നിത്യമായിരിക്കുകയാണ്. ഉരുവച്ചാലില്‍ മൂന്നിടത്താണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നത്.
ഇതുകാരണം വെള്ളം തുറന്നു വിടുന്ന അവസരത്തില്‍ ഉപഭോക്താക്കള്‍ക്ക് വെള്ളം ലഭിക്കുന്നില്ല.
പൈപ്പ് പൊട്ടി ദിവസങ്ങള്‍ പിന്നിട്ടിട്ടും ജല അതോറിറ്റി അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ഇതോടെ ലിറ്റര്‍ കണക്കിന് ജലം പാഴായിപ്പോവുകയാണ്. തുലാവര്‍ഷം ചതിച്ചതാണ് പലയിടങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാവാന്‍ കാരണം. ഏപ്രില്‍, മെയ് മാസത്തോടെ ചൂടിന്റെ ശക്തി കൂടുന്നതോടെ മിക്കയിടത്തും കിണര്‍ പോലും വറ്റും. ഇപ്പോള്‍ പലയിടത്തും പ്രധാനമായും ടാങ്കര്‍ വെള്ളത്തെയാണ് പലരും ആശ്രയിക്കുന്നത്.
കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ എല്ലാ വര്‍ഷവും തദ്ദേശ സ്ഥാപനങ്ങള്‍ ഫണ്ട് ചെലവഴിക്കുന്നുണ്ടെങ്കിലും ഇതിന്റെ പ്രയോജനം ജനങ്ങള്‍ക്കു കാര്യമായി ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
Next Story

RELATED STORIES

Share it