kannur local

മട്ടന്നൂരിലെ നടപ്പാതയും വിശ്രമ കേന്ദ്രവും നശിക്കുന്നു

മട്ടന്നൂര്‍: നഗരത്തിന്റെ ഹൃദയഭാഗത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച നടപ്പാതയും വിശ്രമകേന്ദ്രവും കാടുകയറി നശിക്കുന്നു.
പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള മട്ടന്നുര്‍ ഐബി പരിസരത്താണ് 40 ലക്ഷം രൂപ ചെലവില്‍ 2010ലാണ് നടപ്പാതയും വിശ്രമകേന്ദ്രവും നിര്‍മാണ പ്രവൃത്തി ആരംഭിച്ചത്. കെ കെ ശൈലജ എംഎല്‍എയുടെ കാലത്താണ് ടൂറിസം വകുപ്പ് പദ്ധതിക്ക് അനുമതി നല്‍കിയത്. നിര്‍മാണം അന്തിമഘട്ടത്തിലെത്തിയപ്പോള്‍ 2011ല്‍ നിയമസഭ തിരത്തെടുപ്പ് വന്നതോടെ ഉദ്ഘാടനം നടത്താനായില്ല. പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാരാവട്ടെ പദ്ധതിയെ പൂര്‍ണമായും തഴയുകയും ചെയ്തു.
ഇപ്പോള്‍ നടപ്പാതയില്‍ സ്ഥാപിച്ചിട്ടുള്ള ഇന്റര്‍ലോക്കുകള്‍ പലയിടത്തും ഇളകിയിരിക്കുകയാണ്. നടപ്പാതയുടെ ഇരുവശവും കാട് കയറിയതിനാ ല്‍ ഇഴജത്തുക്കളുടെ ആവാസ കേന്ദ്രമായി മാറുകയും ചെയ്തു. നടപ്പാതയും വിശ്രമ മന്ദിരവും എത്രയും പെട്ടെന്ന് തുറന്ന് കൊടുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
Next Story

RELATED STORIES

Share it