മട്ടന്നൂരിനെ തിമിരവിമുക്ത പ്രദേശമാക്കാന്‍ പദ്ധതി
BY swapna en4 Dec 2015 6:35 AM GMT
swapna en4 Dec 2015 6:35 AM GMT
മട്ടന്നൂര്‍: മട്ടന്നൂരിനെ തിമിരരോഗ വിമുക്ത പ്രദേശമാക്കാന്‍ ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി. ഇതിന്റെ ഭാഗമായി നഗരസഭ, കുടുംബശ്രീ, ജില്ലാ അന്ധതാനിവാരണ സൊസൈറ്റി, തലശ്ശേരി കോംട്രസ്റ്റ് കണ്ണാശുപത്രി എന്നിവയുടെ ആഭിമുഖ്യത്തില്‍ തിമിര പരിശോധനാ ക്യാംപ് നടത്തും. ആറിനു രാവിലെ 10 മുതല്‍ ലയണ്‍സ് ഹാളിലാണ് പരിപാടി. 40 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് പ്രവേശനം. ശസ്ത്രക്രിയ നിര്ശേദിക്കപ്പെടുന്നവര്ക്ക് ലയണ്‍സ് ക്ലബ്ബും കോംട്രസ്റ്റ് കണ്ണാശുപത്രിയും സൗജന്യമായി ചികില്‍സാ സൗകര്യം നല്‍കും. നഗരസഭാ ചെയര്മാന് കെ ഭാസ്കരന് ഉദ്ഘാടനം ചെയ്യും. ഡോ. സുചിത്ര സുധീര്‍ അധ്യക്ഷത വഹിക്കും. പങ്കെടുക്കുന്നവര്‍ നഗരസഭാ ഓഫിസ്, കുടുംബശ്രീ യൂനിറ്റുകള്‍, ആശ്രയ ആശുപത്രി, ടി ആര് ഗ്യാസ് ഏജന്‍സി, ജ്യോതി മണ്ണെണ്ണ ഡിപ്പോ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9497857777, 9447264248. വാര്‍ത്താസമ്മേളനത്തില്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് സി എച്ച് വല്സലന്, ഡോ. സുചിത്ര സുധീര്‍, ടി ആര് ഗോപി, ടി പി രവീന്ദ്രന്, എ ടി പുരുഷോത്തമന് പങ്കെടുത്തു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT