kannur local

മടിക്കേരി പെണ്‍വാണിഭം: തളിപ്പറമ്പ് സ്വദേശി അറസ്റ്റില്‍

തളിപ്പറമ്പ്: പോലിസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി നിരവധി പേരുടെ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ മടിക്കേരി പെണ്‍വാണിഭ സംഘത്തിലെ പ്രധാന കണ്ണിയായ തളിപ്പറമ്പ് സ്വദേശി അറസ്റ്റില്‍. മുക്കോല സ്വദേശി കൊത്തി ഷഫീഖി(31)നെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൈസൂര്‍ ക്രൈംബ്രാഞ്ച് സംഘം കപ്പാലത്തിനടുത്ത വീടുവളഞ്ഞ് പിടികൂടിയത്. പെണ്‍വാണിഭ തട്ടിപ്പുസംഘത്തിലെ പ്രതികളായ രണ്ടു തളിപ്പറമ്പുകാരില്‍ ഒരാളാണ് ഷഫീഖ്. മറ്റൊരു പ്രതിയായ കുറ്റിയാടി സ്വദേശി റഷീദ് ഒളിവിലാണ്.
തളിപ്പറമ്പ് സാധുമൊട്ടയിലാണ് ഇയാളുടെ ഭാര്യവീട്. സ്ത്രീകളെ തരപ്പെടുത്തി തരാമെന്നും കുറഞ്ഞ വിലയ്ക്ക് ഭൂമി തരാമെന്നും പ്രലോഭിപ്പിച്ച് മടിക്കേരിയില്‍ മലയാളികളെ എത്തിച്ച് പണം തട്ടുന്ന സംഘത്തിലെ പ്രധാനിയാണ് ഷഫീഖ്. ഇയാളുടെ കൂട്ടാളികളായ മടിക്കേരിയിലെ അബ്ദുര്‍റഹ്മാന്‍, മജീദ്, കുറ്റിയാടിയിലെ നാസിര്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തളിപ്പറമ്പിലെ ചില പ്രമുഖര്‍ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ട്.
തളിപ്പറമ്പ് സ്വദേശിയായ അഷ്‌റഫ് ഇതുസംബന്ധിച്ച് സുണ്ടിക്കുപ്പ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പുറമെ വയനാട് സ്വദേശികള്‍ മടിക്കേരി പോലിസിലും പരാതി നല്‍കി. ഹാക്കത്തൂരിലെ ഒരുവീട്ടില്‍ തട്ടിപ്പുസംഘം താമസിച്ചുവരവെ തലശ്ശേരി സ്വദേശനി ഹലീമയെ (40) അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മകളും തട്ടിപ്പുസംഘത്തിലുണ്ട്.
Next Story

RELATED STORIES

Share it