kozhikode local

മടപ്പള്ളി മല്‍സ്യഗ്രാമനിര്‍മാണ പദ്ധതി ഉദ്ഘാടനം നാളെ

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ മല്‍സ്യഗ്രാമ വികസന പദ്ധതി പ്രകാരം 2014-15 വര്‍ഷത്തില്‍ വികസനപരമായി പിന്നോക്കം നില്‍ക്കുന്ന 12 മല്‍സ്യഗ്രാമങ്ങളില്‍ കുടിവെളളം, വൈദ്യുതീകരണം, സാനിറ്റേഷന്‍, ലൈബ്രറി, ജീവനോപാധീ സഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി സമഗ്ര വികസനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത മല്‍സ്യഗ്രാമ വികസന പദ്ധതി നിര്‍മ്മാണോദ്ഘാടനം ഫെബ്രുവരി 29 ന് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് മടപ്പളളി ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ പരിസരത്ത് ഫിഷറീസ് വകുപ്പ് മന്ത്രി കെ ബാബു നിര്‍വഹിക്കും.  ചടങ്ങില്‍ എം പി മുല്ലപ്പളളി രാമചന്ദ്രന്‍ മുഖ്യ അഥിതിയാകും. മാമ്പളളി, പളളിത്തുറ, വൈക്കം, കോയിപ്പാടി, കസബ, ഇടക്കാട്, മടപ്പളളി, കൂട്ടായി എന്നീ മത്സ്യ ഗ്രാമങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
മടപ്പളളി മത്സ്യഗ്രാമത്തില്‍ 194 ലക്ഷം അടങ്കല്‍ തുകയില്‍ കുടിവെളള പദ്ധതി (58 ലക്ഷം രൂപ) വൈദ്യുതീകരണം (65 ലക്ഷം രൂപ) ലൈബ്രറി കെട്ടിടം (37 ലക്ഷം രൂപ), ഹൈമാസ്റ്റ് ലൈറ്റുകള്‍ (32 ലക്ഷം രൂപ) എന്നിവ ഉള്‍പ്പെടും.
Next Story

RELATED STORIES

Share it