മഞ്ഞു വീഴ്ച: ന്യൂയോര്‍ക്കിലെ യാത്രാവിലക്ക് നീക്കി

വാഷിങ്ടണ്‍: ഒരാഴ്ച നീണ്ട ശക്തമായ ഹിമക്കാറ്റിനും മഞ്ഞുവീഴ്ചയ്ക്കും നേരിയ ശമനമുണ്ടായതോടെ യുഎസ് നഗരമായ ന്യൂയോര്‍ക്കില്‍ കാറുകള്‍ക്കുണ്ടായിരുന്ന യാത്രാവിലക്ക് പിന്‍വലിച്ചു.
എന്നാല്‍, തലസ്ഥാനമായ വാഷിങ്ടണ്‍ ഡിസിയിലെ മെട്രോ ഗതാഗതം ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. വിമാനസര്‍വീസുകളും പൂര്‍ണതോതില്‍ പുനസ്ഥാപിച്ചിട്ടില്ല. അതേസമയം, മഞ്ഞുവീഴ്ചയുമായി ബന്ധപ്പെട്ടുണ്ടായ അപകടങ്ങളില്‍ 12 പേര്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 19 ആയി.
വാഷിങ്ടണില്‍ ഒരു മീറ്റര്‍ കനത്തില്‍ മഞ്ഞുവീഴ്ചയുണ്ടായിരുന്നു. പത്തു സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. കനത്ത മഞ്ഞിനെ തുടര്‍ന്ന് ഇന്നലെ 5,100 വിമാനങ്ങള്‍ റദ്ദ് ചെയ്തിരുന്നു. ഇന്നു രാവിലെ 2,800 വിമാനങ്ങളും സര്‍വീസ് നിര്‍ത്തിവച്ചു. നോര്‍ത്ത് കരോലിനയിലും ന്യൂജഴ്‌സിയിലും ഇന്നലെ മുതല്‍ വൈദ്യുതി വിതരണം മുടങ്ങിയിട്ടുണ്ട്.
Next Story

RELATED STORIES

Share it