Districts

മഞ്ഞുകാലമെത്തി; കോടയില്‍ മുങ്ങി മൂന്നാര്‍

ഇടുക്കി: തോട്ടംതൊഴിലാളി സമരത്തിന്റെ അത്യുഷ്ണത്തിനു വിടുതലേകി മൂന്നാറില്‍ മഞ്ഞുകാലമെത്തി.
മേഖലയിലാകെ കോടമഞ്ഞ് പെയ്തിറങ്ങുകയാണ്. ശൈത്യത്തിന്റെ വരവറിയിച്ച് ഇന്നലെ രാവിലെ മൂന്നാറിന്റെ വിവിധ ഭാഗങ്ങളില്‍ കോട പെയ്തിറങ്ങി. ഹെഡ് വര്‍ക്‌സ് ഡാം, പഴയ മൂന്നാര്‍, ടൗണ്‍, പോതമേട് തുടങ്ങിയ പ്രദേശങ്ങളിലാണ് മഞ്ഞുപെയ്തത്. യാത്രികര്‍ക്ക് എതിരേ വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്ത തരത്തില്‍ കടുത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെട്ടത്. നവംബര്‍ മുതല്‍ ഫെബ്രുവരിമാസം വരെയാണ് സാധാരണയായി ഇവിടെ തണുപ്പു കൂടുതലായും അനുഭവപ്പെടുന്നത്. മൈനസ് നാലുവരെയാണ് മഞ്ഞുകാലത്ത് മൂന്നാറിലെ താപനില. മഞ്ഞുകാലം ആസ്വദിക്കുന്നതിനായി ധാരാളം സഞ്ചാരികളും എത്താറുണ്ട്. ഇവരെ ആകര്‍ഷിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ടൂറിസം മേഖല.
Next Story

RELATED STORIES

Share it