ernakulam local

മഞ്ഞപ്പെട്ടി സ്‌ഫോടനം; സമഗ്ര അന്വേഷണം വേണം പോപുലര്‍ ഫ്രണ്ട്

പെരുമ്പാവൂര്‍: മഞ്ഞപ്പെട്ടിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രമോദിന്റെ വീട്ടിലുണ്ടായ സ്‌ഫോടനത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനുള്ള ആര്‍എസ്എസിന്റെ ഗൂഡാലോചനയാണ് മഞ്ഞപ്പെട്ടി സ്‌ഫോടനത്തിലൂടെ പുറത്തായതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രമോദും ജ്യേഷ്ഠനും സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. സ്‌ഫോടനമുണ്ടായി മണിക്കൂറുകള്‍ കഴിഞ്ഞാണ് പോലിസ് സ്ഥലത്തെത്തിയത്.
പോലിസിന്റെ ജാഗ്രതക്കുറവുമൂലം തെളിവു നശിപ്പിക്കാന്‍ ആര്‍എസ്എസ് നേതൃത്വത്തിനു കഴിഞ്ഞു. സംഭവത്തെ നിസാരവല്‍ക്കരിക്കാനാണ് ആര്‍എസ്എസിനോടൊപ്പം ചില രാഷ്ട്രീയകക്ഷികള്‍ ശ്രമിക്കുന്നത്. മുസ്‌ലിം ഭൂരിപക്ഷ കേന്ദ്രമായ പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ മുമ്പും സംഘപരിവാരം ശ്രമിച്ചിട്ടുണ്ട്. പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢാലോചന അന്വേഷിക്കണമെന്നും ആര്‍എസ്എസ് കാര്യാലയങ്ങളില്‍ റെയ്ഡ് നടത്തണമെന്നും പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് കെ കെ സിദ്ദിഖ് അധ്യക്ഷത വഹിച്ചു. എം എച്ച് ഷെമീര്‍, കെ ഇ നൗഷാദ്, സി എം ജമാല്‍, ടി എ ഷിയാസ്, ഉമൈര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it