kasaragod local

മഞ്ചേശ്വരത്ത് ഡി എം കെ മുഹമ്മദ് കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി

മഞ്ചേശ്വരം: നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാന്‍ ജില്ലയിലെ കോണ്‍ഗ്രസ് വിമതര്‍ ഒറ്റക്കെട്ടായി നീങ്ങാന്‍ തീരുമാനം. കോണ്‍ഗ്രസില്‍ നിന്നും അച്ചടക്ക നടപടിയുടെ പേരില്‍ പുറത്താക്കിയവരാണ് ഒന്നിക്കുന്നത്. ഈസ്റ്റ് ഏളേരി പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജെയിംസ് പന്തന്മാക്കലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജനാധിപത്യ വികസന മുന്നണി രുപീകരിച്ചിരുന്നു.
പാര്‍ട്ടി നേതൃത്വവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജെയിംസ് പന്തന്മാക്കലിനെ തൃക്കരിപ്പൂരില്‍ മല്‍സരിപ്പിക്കാനും തീരുമാനിച്ചിരുന്നു. ഇതിന് ശേഷം കഴിഞ്ഞ ദിവസം ഹൊസങ്കടിയില്‍ ഡി എം കെ മുഹമ്മദ് തന്നെ അനുകൂലിക്കുന്നവരുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു. ജെയിംസ് പന്തന്മാക്കലാണ് ഉദ്ഘാടനം ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡി എം കെ മുഹമ്മദ് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കാനും തീരുമാനിച്ചു. കോണ്‍ഗ്രസ്സുമായി ഉടക്കി നില്‍ക്കുന്ന വിഭാഗങ്ങളെയെല്ലാം ഉള്‍പ്പെടുത്തി ജില്ലയില്‍ പുതിയ പാര്‍ട്ടി രുപീകരിക്കാനാണ് ഇവരുടെ തീരുമാനം. ഇതിനായി ജെയിംസ് പന്തന്മാക്കല്‍ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ഹൊസങ്കടിയില്‍ നടന്ന കണ്‍വന്‍ഷനില്‍ ഡി എം കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഹമീദ് ഹൊസങ്കടി, ഷേക്കുഞ്ഞി, ഇദ്‌രീസ്, ജിജോ പി ജോസഫ്, സണ്ണി ജോയ്തുരുത്ത്, ടോമി പുതുപള്ളി, ജയിസ് കൂരമറ്റത്ത്, ചാള്‍സ്, ഗണേഷ് പാവൂര്‍, അടിയോടി മാസ്റ്റര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it