Idukki local

മങ്ങാട്ടുകവല-ഉടുമ്പന്നൂര്‍ റോഡില്‍  അപകടം പതിയിരിക്കുന്നു

തൊടുപുഴ: അത്യാധുനിക രീതിയില്‍ നിര്‍മിച്ച മങ്ങാട്ടകവല-ഉടുമ്പന്നൂര്‍ സംസ്ഥാന പാത അപകട കെണിയാകുന്നു.റോഡിലെ ഹബ്ബുകളിലെ വെള്ളവര മാഞ്ഞതാണ്അപകടം വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്. ആറു വര്‍ഷം മുന്‍പാണ് ഈ റോഡ് പൊതുമരാമത്ത് വകുപ്പ് വീതി കൂട്ടി നിര്‍മ്മിച്ചത്.16് കിലോമീറ്റര്‍. ദൂരം
വരുന്ന റോഡില്‍ തിരക്കേറിയ സ്ഥലമായ മങ്ങാട്ടുകവല, മുതലക്കോടം, പട്ടയംകവല,കുന്നം,കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍ തുടങ്ങിയ ഇടങ്ങളിലെല്ലാമായി 15 ഹബുകളുണ്ട്.
ഇവിടങ്ങളിലെല്ലാം വാഹന യാത്രക്കാര്‍ക്ക് ഹബ് മുന്നിലുണ്ട് എന്ന് നിര്‍ദ്ദേശം നല്‍കി വരച്ച വെള്ള വര പൂര്‍ണ്ണമായും മാഞ്ഞു.പത്തിലധികം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്ന റോഡില്‍ സീബ്രാലൈനുകളും പൂര്‍ണ്ണമായും അപ്രത്യക്ഷമായി.റോഡിനെ സംബന്ധിച്ച് മുന്‍ കരുതല്‍ നല്‍കുന്ന സിഗ്‌നല്‍ ബോര്‍ഡുകളും തകര്‍ന്നതോടെ ഈ റോഡിലെ യാത്ര കൂടുതല്‍ അപകടത്തിലേക്ക് വഴി മാറുകയാണ്. രാത്രിക്കാലങ്ങളില്‍ ഉള്‍പ്പെടെ അമിത വേഗത്തിലാണ് വാഹനങ്ങള്‍ ഇതിലെ പായുന്നത്.
അടുത്തെത്തുമ്പോള്‍ മാത്രമാണ് റോഡിലെ ഹബ്ബുകള്‍ െ്രെഡവര്‍മാരുടെ ശ്രദ്ധയില്‍പ്പെടുന്നത്.
ഇരുചക്ര വാഹനങ്ങളാണ് കൂടുതലും ഇത്തരത്തില്‍ കെണിയില്‍ ചാടുന്നത്. ഇത്തരത്തില്‍ ഹബ്ബ് ചാടുമ്പോള്‍ പുറകില്‍ ഇരിക്കുന്നവര്‍ തെറിച്ചു പോകാനുള്ള സാധ്യതയും ഏറെയാണ്.
റോഡ് നിര്‍മ്മിച്ച സമയത്ത് ഹബ്ബുകളില്‍ രാത്രി കാലങ്ങളില്‍ ലൈറ്റ് റിഫഌക്ട് ചെയ്യുന്നതിനായി സിഗ്‌നലുകള്‍ സ്ഥാപിച്ചെങ്കിലും ഇവയും നശിച്ച നിലയിലാണ്. റോഡ് നിര്‍മ്മിച്ചതിന് ശേഷം പാതയില്‍ ഇന്ന് വരെ യാതൊരു മെയിന്റന്‍സും നടന്നിട്ടില്ല.
ആയിരകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന പാതയില്‍ അപകടം ഒഴിവാക്കുന്നതിനായി മാഞ്ഞു പോയ വെള്ളവരകള്‍ ഉടന്‍ വരയ്ക്കണമെന്നാണ് വാഹനകാല്‍നട യാത്രക്കാരുടെ ആവിശ്യം.നിരവധി അപകടങ്ങള്‍ നടന്നിട്ടും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it