മക്‌ഡൊണാള്‍ഡ്‌സ് ചൈനയില്‍ 1250 ഔട്ട്‌ലറ്റുകള്‍ തുറക്കുന്നു

വാഷിങ്ടണ്‍: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാസ്റ്റ്ഫുഡ് വിപണനകമ്പനി മക്‌ഡൊണാള്‍ഡ്‌സ് അടുത്ത അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ചൈനയില്‍ 1250 പുതിയ ഔട്ട്‌ലറ്റുകള്‍ തുറക്കുന്നു. ഇതോടെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഫാസ്റ്റ്ഫുഡ് വിപണിയാവും ചൈന. യുഎസാണ് നിലവില്‍ മുന്നില്‍. ഇക്കാലയളവില്‍ തന്നെ ഹോങ്കോങിലും ദക്ഷിണകൊറിയയിലും 250 ഔട്ട്‌ലറ്റുകള്‍ കൂടി സ്ഥാപിക്കാനും മക്‌ഡൊണാള്‍ഡ്‌സ് പദ്ധതിയിടുന്നുണ്ട്. ഫാസ്റ്റ്ഫുഡ് വിപണനരംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന മക്‌ഡൊണാള്‍ഡ്‌സിന്റെ 2,200ഓളം ഔട്ട്‌ലറ്റുകള്‍ നിലവില്‍ ചൈനയിലുണ്ട്. ഏഷ്യയില്‍ വലിയ സാധ്യതയാണ് കമ്പനിക്കുള്ളതെന്ന് മക്‌ഡൊണാള്‍ഡ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്ക് പറഞ്ഞു.
Next Story

RELATED STORIES

Share it