മക്കാവു ഓപണ്‍: സിന്ധുവിന് ഹാട്രിക്ക് കിരീടം

മക്കാവു: ഇന്ത്യന്‍ താരം പിവി സിന്ധുവിന് മക്കാവു ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഹാട്രിക്ക് കിരീടം. ഫൈനലില്‍ ജപ്പാന്റെ മിനാറ്റ്‌സു മിതാനിയെ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍: 21-9, 21-23, 21-14.
മല്‍സരം ഒരു മണിക്കൂറും ആറ് മിനിറ്റും നീണ്ടുനിന്നു. മക്കാവു ഓപണില്‍ കൂടുതല്‍ തവണ കിരീടം നേടിയ താരം കൂടിയാണ് സിന്ധു. സിന്ധുവിന്റെ അഞ്ചാമത്തെ അന്താരാഷ്ട്ര കിരീടമാണിത്.
Next Story

RELATED STORIES

Share it