മകളുടെ വിവാഹം; പ്രധാനാധ്യാപിക സ്‌കൂളിന് അവധി നല്‍കി

സേലം: പ്രധാനാധ്യാപികയുടെ മകളുടെ കല്യാണത്തിന് സര്‍ക്കാര്‍ സ്‌കൂളിന് രണ്ടുദിവസം അവധി നല്‍കിയത് വിവാദമായി. നിലവിലില്ലാത്ത പ്രാദേശിക ഉല്‍സവത്തിന്റെ പേരിലാണ് സ്‌കൂളിന് അവധിനല്‍കിയത്.
പൂക്കുംപട്ടി സര്‍ക്കാര്‍ മിഡില്‍ സ്‌കൂളിനാണ് പ്രധാനാധ്യാപികയായ തമിഴ് ശെല്‍വി മകളുടെ വിവാഹം പ്രമാണിച്ച് അവധി പ്രഖ്യാപിച്ചത്. ഫെബ്രുവരി 17, 18 തിയ്യതികളിലായിരുന്നു അവധി. രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി. ഗ്രാമത്തില്‍ ഉല്‍സവമൊന്നുമില്ലെന്നും അധ്യാപികയുടെ മകളുടെ കല്യാണമായതിനാലാണ് അവധി നല്‍കിയതെന്നും രക്ഷിതാക്കള്‍ അധികൃതരെ അറിയിച്ചു. സ്‌കൂളില്‍ 300 ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it