മകനോടിച്ച വാഹനമിടിച്ച് മരണം; പിതാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത മകനോടിച്ച കാറിടിച്ച് ഡല്‍ഹിയില്‍ ഒരാള്‍ മരിച്ച കേസില്‍ പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് 17കാരന്‍ ഓടിച്ച കാറിടിച്ച് വഴിയാത്രികനായ സിദ്ധാര്‍ഥ് ശര്‍മ മരിച്ചത്. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പിതാവ് മനോജ് അഗര്‍വാളിനെയും അറസ്റ്റ് ചെയ്തത്. 17കാരനെതിരേ മനപ്പൂര്‍വമല്ലാത്ത കൊലപാതകക്കുറ്റം ചുമത്താന്‍ തീരുമാനിച്ചതായി പോലിസ് പറഞ്ഞു. ഇപ്പോഴത്തെ അപകടത്തിനു കാരണക്കാരനായ കുട്ടി കഴിഞ്ഞ വര്‍ഷം മൂന്നുതവണ പിടിക്കപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it