Flash News

മഅ്ദനിയെ പോലിസ് ചോദ്യം ചെയ്തു

കോഴിക്കോട്: ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരനെയും ഫാദര്‍ അലവിയെയും വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ അബ്ദുള്‍നാസര്‍ മഅ്ദനിയെ പോലിസ് ചോദ്യം ചെയ്തു. എന്നാല്‍ തനിക്ക് കേസില്‍ ബന്ധമൊന്നുമില്ലെന്നും ആരോപണത്തിനു പിന്നില്‍ രാഷ്ട്ട്രീയ ഗൂഡാലോചനയാണെന്നുമുള്ള നിലപാടില്‍  മഅ്ദനി ഉറച്ചു നിന്നു. പരമേശ്വരനെയും ഫാദര്‍ അലവിയെയും വധിക്കാന്‍ മദനി ദൗത്യമേല്‍പ്പിച്ചതായി മാറാട് സ്വദേശിയായ അഷറഫ് പറഞ്ഞതായി കോഴിക്കോട്ടെ കെ. മുഹമ്മദ് 1998 ഏപ്രില്‍ ആറിന് പറഞ്ഞുവെന്നും കൊച്ചി സിറ്റി സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണറായിരുന്ന എ.വി. ജോര്‍ജ്, മാറാട് ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ ഹാജരാക്കിയ മൊഴിയില്‍ രേഖപ്പെടുത്തിയിരുന്നു. ഈ കേസിലാണ് മഅദനിയെ പോലീസ് ഇന്ന്് ചോദ്യം ചെയ്തത്്. എന്നാല്‍ താന്‍ മഅ്ദനിക്കെതിരെ അത്തരമൊരു മൊഴി നല്‍കിയിട്ടില്ലെന്ന്് മുഹമ്മദ് പിന്നീട് വെളിപ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it