മംഗളൂരു ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; രണ്ടു പേര് കൊല്ലപ്പെട്ടു
BY swapna en3 Nov 2015 3:28 AM GMT
swapna en3 Nov 2015 3:28 AM GMT
മംഗളൂരു: സബ് ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. പോലിസുകാര്‍ അടക്കം 12 പേര്‍ക്ക് പരിക്ക്. ഇന്നലെ രാവിലെ പ്രഭാതഭക്ഷണത്തിനിടെയാണ് രണ്ട് അധോലോക സംഘങ്ങളില്‍പെട്ട പ്രതികള്‍ ഏറ്റുമുട്ടിയത്. ഛോട്ടാ ഷക്കീല്‍ സംഘാംഗം മഡൂരിലെ ഇസ്ബു എന്ന യൂസുഫ് (40), മറ്റൊരു സംഘത്തില്‍പ്പെട്ട ഗണേശ് ഷെട്ടി (40) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇസ്ബുവിനെ മാരകായുധങ്ങള്‍ കൊണ്ട് ഒരു സംഘം വെട്ടിക്കൊല്ലുകയായിരുന്നു. ഇതിനിടയിലാണ് ഗണേശ് ഷെട്ടിയും കൊല്ലപ്പെട്ടത്. അക്രമത്തില്‍ പരിക്കേറ്റ പ്രതികളായ പ്രദീപ് വാമഞ്ചൂര്‍, ഉമേഷ് കൊമ്പാര്, യുവരാജ് സുരിഞ്ചെ, ശോഭ്രാജ്, നിധീഷ്, ഇക്ബാല്‍, ആസിഫ് എന്നിവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സബ്ജയിലില്‍ സുരക്ഷാ സംവിധാനം ഭേദിച്ചാണ് സംഘട്ടനം നടന്നതെന്ന് പോലിസ് പറയുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ മംഗളൂരു പോലിസ് കമ്മീഷണര്‍ എസ് മുരുകന് ഉത്തരവിട്ടു. രണ്ടു സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകങ്ങള്‍ക്ക് കാരണമെന്ന് കമ്മീഷണര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Next Story
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMT