kasaragod local

മംഗല്യ നിധി വിതരണം ചെയ്തു

മേല്‍പറമ്പ്: കീഴൂര്‍ സംയുക്ത മുസ്‌ലിം ജമാഅത്തിന്റെ മംഗല്യം-2016 പദ്ധതി പ്രകാരം പത്ത് ജമാഅത്തുകള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം കൈമാറി. ഇന്നലെ വൈകീട്ട് മേല്‍പറമ്പില്‍ നടന്ന ചടങ്ങ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡോ. എന്‍ എ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹമ്മദ് മൗലവി പ്രാര്‍ത്ഥന നടത്തി.
അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. പി എ ഇബ്രാഹിം ഹാജി മുഖ്യാതിഥിയായിരുന്നു. ഖാസിമാരായ പ്രഫ. കെ ആലികുട്ടി മുസ്‌ല്യാര്‍, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍ എന്നിവരും കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, യു എം അബ്ദുര്‍ റഹ്മാന്‍ മുസ്‌ല്യാര്‍, ചെര്‍ക്കളം അബ്ദുല്ല, കെ മൊയ്തീന്‍ കുട്ടി ഹാജി, സി ടി അഹമ്മദലി, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ, മെട്രോ മുഹമ്മദ് ഹാജി, കല്ലട്ര അബ്ദല്‍ഖാദര്‍, യഹ്‌യ തളങ്കര, ഹനീഫ ഹാജി അപ്‌സര, കല്ലട്ര മാഹിന്‍ ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി, കെ മൊയ്തീന്‍ കുട്ടി ഹാജി, ഹാജി അബ്ദുല്ല ഹുസയ്ന്‍ കടവത്ത്, കാപ്പില്‍ കെ ബി എം ശരീഫ്, എം എച്ച് മുഹമ്മദ് കുഞ്ഞി, അന്‍വര്‍ കോളിയടുക്കം സംബന്ധിച്ചു.
Next Story

RELATED STORIES

Share it