Flash News

മംഗലൂരുവിലെ വിവരാവകാശ പ്രവര്‍ത്തകന്റെ കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍

മംഗലൂരുവിലെ വിവരാവകാശ പ്രവര്‍ത്തകന്റെ കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍
X
[caption id="attachment_67684" align="alignnone" width="600"]vinayaka-baliga- വിനായക പാണ്ഡുരംഗ ബാലിഗ[/caption]

[related]

മംഗലുരു: വിവരാവകാശ പ്രവര്‍ത്തകന്‍ വിനായക പാണ്ഡുരംഗ ബാലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായി. മംഗലുരുവിലെ ശിവയാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. നേരത്തെ നിഷിത്, വിനീത് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതിയെന്ന് കരുതുന്ന ആര്‍എസ്എസിന്റെ സഹോദരസംഘടനയും കര്‍ണ്ണാടകയിലെ യുവജന സംഘടനയുമായ നമോ ബ്രിഗേഡിന്റെ സ്ഥാപകന്‍ നരേഷ് ഷേണായി(39)ക്കായി പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.ഇയാള്‍ ഗള്‍ഫിലേക്ക് കടന്നതായും സൂചനയുണ്ട്.

[caption id="attachment_67686" align="alignnone" width="600"]naresh-shenoy നരേഷ് ഷേണായി[/caption]

ശിവ സ്ഥലത്തെ ഗുണ്ടാ നേതാവാണ്. മറ്റൊരു പ്രതിയായ ശ്രീകാന്ത്, അറസ്റ്റിലായ ശിവ, പിടികിട്ടാനുള്ള നരേഷ് ഷേണായി എന്നിവര്‍ക്കെതിരേ പോലിസ് ലൂക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.  കൊലപാതകം കഴിഞ്ഞതുമുതല്‍ നമോ ബ്രിഗേഡിലേക്കായിരുന്നു അന്വേഷണം നീങ്ങിയത്.
മാര്‍ച്ച് 21നാണ്  മംഗലാപുരത്ത് വെങ്കിടരാമ ക്ഷേത്രത്തിലേക്ക് പുലര്‍ച്ചെ 5.30 പോകുമ്പോഴാണ് ബലിംഗയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയത്. വെങ്കിടരാമ ക്ഷേത്രം ഭാരവാഹികളുമായി ബലിംഗ തര്‍ക്കത്തിലായിരുന്നു.

namo-brigade

നമോ ബ്രിഗേഡ് മുന്‍ കണ്‍വീനറായ നരേഷ് ഷേണായി ക്ഷേത്രം ഭാരവാഹികളുമായി ബന്ധമുള്ള ആളായിരുന്നു. ക്ഷേത്രത്തില്‍ ഒമ്പത് കോടിയുടെ തട്ടിപ്പ് നടന്നതായി ബലിംഗ വിവരാവകാശ പ്രകാരം കണ്ടെത്തിയിരുന്നു. കൊലപാതകത്തിലേക്ക് വഴിവച്ചത്് ഇതാണെന്നാണ് പോലിസിന്റെ കണ്ടെത്തല്‍. ഭൂമി കൈയേറ്റം, മറ്റ് അനധികൃത കൈയേറ്റങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ബലിംഗ 92 ഓളം വിവരാവകാശ അപേക്ഷകളാണ്്  നല്‍കിയത്. ബലിംഗ ബിജെപി പ്രവര്‍ത്തകനാണ്.
2014ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കു വേണ്ടി കര്‍ണ്ണാടകയില്‍ രൂപം കൊണ്ട യുവാക്കളുടെ സംഘടനയാണ് നമോ ബ്രഗേഡ്.
Next Story

RELATED STORIES

Share it