kannur local

ഭൂരിപക്ഷത്തില്‍ മുന്നില്‍ ജയരാജന്‍; കുറവ് കണ്ണൂരില്‍

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത് മട്ടന്നൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി, സിപിഎം കേന്ദ്രകമ്മിറ്റിയംഗമായ ഇ പി ജയരാജന്. 43381 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ ഇ പി ജയിച്ചത്. കണ്ണൂരില്‍ അട്ടിമറി ജയം നേടിയ രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ഭൂരിപക്ഷമാണ് ജില്ലയില്‍ ഏറ്റവും കുറവ്-1196.— ജില്ലയില്‍ സിപിഎം ജയിച്ച ഏഴു സീറ്റില്‍ നാലിലും 40000നു മുകളിലാണ് ഭൂരിപക്ഷം. മൂന്ന് സീറ്റില്‍ 30000നു മുകളില്‍ ലീഡ് നേടി. കല്ല്യാശ്ശേരിയില്‍ ടി വി രാജേഷ് 42893 വോട്ടിന്റെ ലീഡ് നേടി. തളിപ്പറമ്പില്‍ ജെയിംസ് മാത്യു 40617ഉം, പയ്യന്നൂരില്‍ സി കൃഷ്ണന്‍ 40263 വോട്ടിന്റെയും ഭൂരിപക്ഷം നേടി. 36905ന്റെ ലീഡാണ് ധര്‍മടത്ത് പിണറായിക്ക് ലഭിച്ചത്. തലശ്ശേരിയില്‍ എ എന്‍ ഷംസീറിന് 34117 വോട്ടുകള്‍ കൂടുതല്‍ ലഭിച്ചു. വിജയം നേടിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയില്‍ കെ സി ജോസഫിനാണ് കൂടിയ ഭൂരിപക്ഷം-9647.
Next Story

RELATED STORIES

Share it