ഭൂരിപക്ഷം കുറഞ്ഞ സര്‍ക്കാരെന്ന ചിന്തയുണ്ടായില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ഭൂരിപക്ഷം കുറഞ്ഞ സര്‍ക്കാരെന്ന ചിന്ത ഒരിക്കല്‍പോലും തങ്ങള്‍ക്കോ ഭൂരിപക്ഷം കുറഞ്ഞ സര്‍ക്കാരായതുകൊണ്ട് എന്തെങ്കിലും തീരുമാനമെടുക്കാന്‍ കഴിയാത്തവരെന്ന് ജനങ്ങള്‍ക്കോ ഒരിക്കലും തോന്നിയിട്ടില്ലാത്ത വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സംബന്ധിച്ച് താന്‍ ഏറ്റവും അഭിമാനമായി കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ടാഗൂര്‍ തിയേറ്ററില്‍ സംഘടിപ്പിച്ച സുവര്‍ണ കേരളത്തിന്റെ കൈയൊപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളില്‍ അവര്‍ക്കുപോലും വിശ്വാസമില്ലെന്ന് തെളിഞ്ഞു. ആത്മവിശ്വാസമില്ലാത്ത പ്രതിപക്ഷം ആരോപണത്തിന്റെ പുകമറ സൃഷ്ടിച്ച് ഓടിയൊളിക്കുകയാണ്. സര്‍ക്കാരിന്റെ വിജയകരമായ പൂര്‍ത്തീകരണത്തിന് നന്ദി ജനങ്ങളോടാണ്. ആരോപണങ്ങള്‍ക്ക് ജനങ്ങളുടെ കോടതി മറുപടി പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, എ പി അനില്‍കുമാര്‍, മഞ്ഞളാംകുഴി അലി, കെ ബാബു, സി എന്‍ ബാലകൃഷ്ണന്‍, പി കെ ജയലക്ഷ്മി, എം കെ മുനീര്‍, വി എസ് ശിവകുമാര്‍, ഷിബുബേബി ജോണ്‍, കെ പി മോഹനന്‍, പി കെ അബ്ദുറബ്ബ്, ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it