Pathanamthitta local

ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ അനുവദിച്ച ഭൂമി ലഭിച്ചില്ല; വീട്ടമ്മ ദുരിതത്തില്‍

തിരുവല്ല: ഭൂരഹതിരില്ലാത്ത കേരളം പദ്ധതിയില്‍ ഭൂമി ലഭിക്കുന്നതിന് അപേക്ഷ നല്‍കിയ ശേഷം മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്ത് വീണ്ടും ഭൂമിക്കു വേണ്ടി അപേക്ഷ നല്‍കിയ വീട്ടമ്മയ്ക്ക് അനുവദിച്ച ഭൂമിയും പണവും ലഭിച്ചില്ല.
നിരണം പന്നിക്കണ്ടത്തില്‍ സനിതാ പി രാജനാണ് ഭൂരിതരില്ലാത്ത കേരളം പദ്ധതി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിലും മുഖ്യമന്ത്രി അനുവദിച്ച ഭൂമിയും, പണവും ലഭിക്കാത്തതിലും കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി നിരാശയില്‍ കഴിയുന്നത്. അന്തിയുറങ്ങാന്‍ കൂരയ്ക്ക് വേണ്ടി 2012ല്‍ നിരണം വില്ലേജില്‍ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ സനിത ഭൂമി ലഭിക്കുന്നതിന് അപേക്ഷ നല്‍കി.ഇതിനു ശേഷം 2013ല്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ മൂന്നു സെന്റ് ഭൂമിക്കു വേണ്ടിയും അപേക്ഷ നല്‍കി.
ഈ അപേക്ഷ മുഖ്യമന്ത്രി പരിഗണിക്കുകയും അപ്പോള്‍ തന്നെ കാസര്‍ഗോഡ് ജില്ലയില്‍ മൂന്നു സെന്റ് ഭൂമിയും ഭവന നിര്‍മാണത്തിന് 2 ലക്ഷം രൂപയും അനുവദിക്കുകയും ചെയ്തു.ഇക്കാരണത്താല്‍ ഭൂരഹിതരില്ലാത്ത കേരളം പദ്ധതി ലിസ്റ്റില്‍ നിന്നു സനിതയെ ഒഴിവാക്കുകയുമുണ്ടായി.എന്നാല്‍ നാളിതുവരെ മുഖ്യമന്ത്രി അനുവദിച്ച ഭൂമിയോ, പണമോ സനിതയ്ക്ക് ലഭിച്ചില്ല.
ഇതു സംബന്ധിച്ച് തിരുവല്ലാ താലൂക്ക് ഓഫിസില്‍ അന്വേഷിച്ച സനിതയോട് കാസര്‍ഗോഡ് ജില്ലയിലെ ഗുണഭോക്തൃ ലിസ്റ്റില്‍ സനി തയുടെ പേരില്ലെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കിയാല്‍ തിരുവല്ല താലൂക്കില്‍ ഭൂമി നല്‍കാമെന്ന മറുപടിയാണ് ലഭിച്ചത്.ഇതിനായി കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ക്ക ണ്ടായില്ല. നട്ടെല്ലിന് രോഗം ബാധിച്ച ഭര്‍ത്താവ് കിടപ്പിലായതോടെ രണ്ട് കുഞ്ഞുങ്ങളുള്ള സനിതയുടെ കുടുംബം ഇന്ന് ധര്‍മ്മസങ്കടത്തിലാണ്.
Next Story

RELATED STORIES

Share it