ഭൂമി തട്ടിപ്പ്: 20 പേര്‍ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു

കോയമ്പത്തൂര്‍: പട്ടയത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉള്‍പ്പെടെ 20 പേര്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു. കോയമ്പത്തൂര്‍ കലക്ടറേറ്റിനു മുന്നിലാണു സംഭവം. സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമിക്ക് പട്ടയം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് വഞ്ചിച്ചവര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് 50ഓളം പേരാണ് തടിച്ചുകൂടിയത്. പോലിസിന്റെയും അഗ്നിശമനസേനയുടെയും സമയോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി.
Next Story

RELATED STORIES

Share it