ഭൂമി തട്ടിപ്പ്: സചിന്റെ വീടിനു മുന്നില്‍ യുവാവ് സമരത്തിനൊരുങ്ങുന്നു

മുംബൈ: ഭൂമി തട്ടിപ്പുകേസില്‍ നീതി ആവശ്യപ്പെട്ട് ക്രിക്കറ്റ് ഇതിഹാസം സചിന്റെ വീടിനു മുന്നില്‍ യുവാവ് അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങുന്നു. പൂനെ സ്വദേശിയായ സന്ദീപ് ഖുറാദെയാണ് സമരമിരിക്കാന്‍ തീരുമാനിച്ചത്. മെയ് 18ന് സമരം തുടങ്ങുമെന്നാണ് ബാന്ദ്ര പോലിസ് സ്‌റ്റേഷനിലേക്ക് അയച്ച കത്തിലെ പ്രഖ്യാപനം. സചിന്‍ ബ്രാന്‍ഡ് അംബാസഡറായിരുന്ന അമിത് എന്റര്‍പ്രൈസസ് എന്ന നിര്‍മാണ കമ്പനിയുടെ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ടാണ് സമരം.
സന്ദീപ് ഖുറാദെയുടെ അമ്മാവന്‍ ശിവരാജ് പിഞ്ചാന്‍ രണ്ടുകോടി വിലവരുന്ന ഇവരുടെ പരമ്പരാഗത ഭൂമി ഒന്നരക്കോടിക്ക് നാലുവര്‍ഷം മുമ്പ് അമിത് എന്റര്‍പ്രൈസസിന് കൈമാറിയിരുന്നു. വില്ലകള്‍ നിര്‍മിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. 2.5 കോടി വിലമതിക്കുന്ന രണ്ട് വില്ലകളും ഇതിലുണ്ടായിരുന്നു. എന്നാല്‍, സന്ദീപിന് ലഭിച്ചത് 20 ലക്ഷം രൂപ മാത്രം.
ഭൂമി കൈമാറ്റത്തിന്റെ വിവരങ്ങളറിഞ്ഞ സന്ദീപ് ബാന്ദ്ര പോലിസ് സ്‌റ്റേഷനിലെ അഡീഷനല്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി. അമിത് എന്റര്‍െ്രെപസസ് കുറഞ്ഞ വിലയ്ക്ക് തന്റെ ഭൂമി തട്ടിയെടുത്തെന്നാണ് യുവാവിന്റെ ആരോപണം. സമരത്തിന് ശ്രദ്ധ നേടുന്നതിനും പരിഹാരമുണ്ടാക്കുന്നതിനും വേണ്ടിയാണ് സചിന്റെ വസതി തിരഞ്ഞെടുത്തതെന്ന് സന്ദീപ് പറയുന്നു. അതേസമയം, വിവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് അമിത് എന്റര്‍പ്രൈസസിന്റെ വാദം. 2010ലാണ് സചിന്‍ അമിത് എന്റര്‍പ്രൈസസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കരാറില്‍ ഒപ്പുവച്ചത്.
Next Story

RELATED STORIES

Share it