Flash News

ഭൂമി ഇടപാട് : റോബര്‍ട്ട് വദ്രയോട് ഹാജരാകാന്‍ ആവശ്യപ്പെടും

ഭൂമി ഇടപാട് : റോബര്‍ട്ട് വദ്രയോട് ഹാജരാകാന്‍ ആവശ്യപ്പെടും
X
Robert_Vadra_ചണ്ഡീഗഡ് : ഭൂമി ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ ഹരിയാനയിലെ മനോഹര്‍ലാല്‍ ഘട്ടര്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ജസ്റ്റിസ് ദിംഗ്രദ കമ്മീഷന്‍ പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട്്് വധ്രയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടേക്കുമെന്ന് റിപോര്‍ട്ട്. ഭൂപീന്ദര്‍ സിങ് ഹൂഡസര്‍ക്കാരില്‍ നിന്ന് അവിഹിതമായി സമ്പാദിച്ച രേഖകള്‍ ഉപയോഗിച്ച് വധ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി കമ്പനി റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരായ ഡി എല്‍ എഫുമായി നടത്തിയ ഇടപാടുകള്‍ സംബന്ധിച്ചാണ് കമ്മീഷന്‍ അന്വേഷിച്ചു വരുന്നത്. ഹൂഡയുടെ കാലത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഛട്ടര്‍ സിങും കമ്മീഷന്റെ നിരീക്ഷണത്തിലാണ്. ഇയാളെയും കമ്മീഷന്‍ വിളിച്ചുവരുത്തി കാര്യങ്ങള്‍ ആരായുമെന്നാണ് സൂചനകള്‍.
ഹരിയാനയിലും രാജസ്ഥാനിലും നടന്ന ഭൂമി ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കു പുറമെ റോബര്‍ട്ട് വദ്രയുടെ കമ്പനികള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. അതേസമയം, സുതാര്യമായി ബിസിനസ് നടത്തുന്ന തന്നെ നെഹ്‌റു കുടുംബത്തിലെ അംഗം എന്ന ഒറ്റക്കാരണത്താല്‍ ബി.ജെ.പി സര്‍ക്കാര്‍  പകപോക്കലിന് ഇരയാക്കുകയാണെന്നാണ് വധ്രയുടെ ആരോപണം.
Next Story

RELATED STORIES

Share it