kasaragod local

ഭൂമി അനുവദിച്ചിട്ടും പട്ടയം നല്‍കിയില്ലെന്ന്

കുമ്പള: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ നിര്‍ധന കുടുംബത്തിന് ഭൂമി അനുവദിച്ചിട്ടും പട്ടയം നല്‍കാതെ അധികൃതര്‍ വട്ടംറക്കുന്നതായി പരാതി. കുമ്പള വില്ലേജിലെ പേരാല്‍ അഹദലിയാ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഓട്ടോ ഡ്രൈവര്‍ ബി കെ അഷ്‌റഫിന്റെ കുടുംബത്തേയാണ് അധികൃതര്‍ ദുരിതത്തിലാക്കിയത്.
ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം ഇച്ചിലംപാടി വില്ലേജില്‍ റിസര്‍വ് നമ്പര്‍ 194/1 ല്‍ മൂന്ന് സെന്റ് ഭൂമി അനുവദിച്ചിരുന്നു. ഇതിന്റെ രേഖ കിട്ടാന്‍ ഇച്ചിലംപാടി വില്ലേജില്‍ നിരവധി തവണ കയറിയിറങ്ങിയെങ്കിലും അധികൃതര്‍ കൈമലര്‍ത്തുകയാണ്. ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് സ്ഥലം അനുവദിച്ച് നല്‍കാന്‍ ഉത്തരവിട്ടിരുന്നുവെങ്കിലും ഇതും നടപ്പിലാക്കിയില്ല.
സ്ഥലം അളന്നു നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നിയമപോരാട്ടത്തിനൊരുങ്ങുകയാണ്.
Next Story

RELATED STORIES

Share it