malappuram local

ഭൂമിയുടെ കാവലാളാവാന്‍ ആഹ്വാനംചെയ്ത് നാടെങ്ങും പരിസ്ഥിതി ദിനാചരണം

പെരിന്തല്‍മണ്ണ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നാടെങ്ങും വിപുലമായ പരിപാടികള്‍. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തുതല ഉദ്ഘാടനം കരിങ്കല്ലത്താണിയില്‍ മഞ്ഞളാംകുഴി അലി എംഎല്‍എ നിര്‍വഹിച്ചു. കനത്ത ചൂടില്‍ നിന്ന് ഭൂമിയെയും മനുഷ്യരെയും സംരക്ഷിക്കുന്നതിനും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനോടൊപ്പം അവ സംരക്ഷിക്കലും അത്യാവശ്യമാണെന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പെട്ടമണ്ണ റീന അധ്യക്ഷത വഹിച്ചു. താഴെക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ കെ നാസര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സദഖ, ബ്ലോക്ക് മെമ്പര്‍മാരായ മുഹമ്മദാലി, ജാഫര്‍ കെ കെ, ആലായന്‍ സബീദ, ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍മാരായ ഹംസത്ത് എ കെ, ഹൈദ്രോസ്സ് ഹാജി, ഹംസ സി, ഷറഫുദ്ധീന്‍ സി, മൊയ്തുപ്പു, സുനില്‍ കുമാര്‍, എരച്ചിപ്പള്ളി കദീജ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മൊയ്തുകുട്ടി കെ, സുഹ്‌റ കെ, പ്രേമ വി ജി, സുബൈര്‍ എം പങ്കെടുത്തു. കുഞ്ഞലവി, നിസാര്‍, അനസ് നേതൃത്വം നല്‍കി.
കോഡൂര്‍: ലോകപരിസ്ഥിതി ദിനത്തില്‍ മരം നട്ടുപിടിപ്പിക്കുന്നതിനായി ഗ്രാമപ്പഞ്ചായത്ത് പരിപാടികള്‍ നടത്തി. ഗ്രാമപ്പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം എല്ലാ വാര്‍ഡിലും ഔഷധഗുണമുള്ള തണല്‍ മരങ്ങളുടെ ആയിരക്കണക്കിന് തൈകള്‍ നട്ടു. പഞ്ചായത്തുതല ഉദ്ഘാടനം മങ്ങാട്ടുപുലത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി പി ഷാജി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ രമാദേവി അധ്യക്ഷത വഹിച്ചു. വികസന സ്ഥിരംസമിതി അധ്യക്ഷന്‍ എം ടി ബഷീര്‍, മുന്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പ്രഭാകരന്‍, തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എന്‍ജിനീയര്‍ വി ടി ജസീര്‍ അഹമ്മദ്, ഹംസ ഊരോത്തൊടി, മുഹമ്മദ് അസിഫ് എം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 19 വാര്‍ഡുകളിലും അതാത് ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ സ്വന്തം വീടുകളിലും പൊതുസ്ഥലങ്ങളിലും വൃക്ഷതൈകള്‍ നട്ടു. അതത് പ്രദേശങ്ങളിലെ സന്നദ്ധ സാമൂഹിക യുവജന കൂട്ടായ്മകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ഗ്രാമപ്പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ തിങ്കളാഴ്ച രാവിലെ വിദ്യാര്‍ഥികളുടെ പരിസ്ഥിതി സംരക്ഷണ റാലികളും മരം നടലും നടക്കും.
മഞ്ചേരി: പരിസ്ഥിതി പരിരക്ഷയ്ക്ക് ആദര്‍ശ യൗവനത്തിന്റെ കൈയൊപ്പ്എന്ന പ്രമേയത്തില്‍ ഐഎസ്എം സംഘടിപ്പിക്കുന്ന ഗ്രീന്‍ യൂനിറ്റ് പദ്ധതി അഡ്വ. എം ഉമ്മര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മഞ്ചേരി എയ്‌സ് കാംപസില്‍ നടന്ന പരിപാടിയില്‍ ഹംസ സുല്ലമി കാരക്കുന്ന്, ഡോ. കെ. അബ്ദുറഹിമാന്‍,ഫാസില്‍ ആലുക്കല്‍, സലീം പെരിമ്പലം, കെ.—എം. ഹുസൈന്‍, ജാബിര്‍ വാഴക്കാട്, ശാക്കിര്‍ ബാബു കുനിയില്‍, മുജീബ് റഹ്മാന്‍ കല്ലരറ്റിക്കല്‍ സംസാരിച്ചു.
കാളികാവ്: അടക്കാകുണ്ട് ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഓരോ വോളന്റിയറും ഒരു തൈ നടുന്ന ഓര്‍മ മരം പദ്ധതി സ്‌കൂള്‍ മാനേജര്‍ ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. പോസ്റ്റര്‍ പ്രദര്‍ശനം പ്രിന്‍സിപ്പല്‍ കെ അനസ്, ബോധവല്‍ക്കരണ ക്ലാസ്സ് വി റഹ്മത്തുല്ല എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
കരുവാരക്കുണ്ട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നളന്ദ കോളജില്‍ പരിപാടി നടത്തി. പോലിസ് സ്‌റ്റേഷനിലും കോളജ് കാംപസിലും ഹരിതവല്‍ക്കരണ പദ്ധതി തുടങ്ങി. വൃക്ഷ തൈകളുടെ നടല്‍ കരുവാരക്കുണ്ട് ഗ്രേഡ് എസ്‌ഐ എ വേലായുധന്‍ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ എ പ്രഭാകരന്‍, സിപിഒമാരായ വി വിജയന്‍, എ പി അന്‍സാര്‍, സ്മിത സംസാരിച്ചു.
മലപ്പുറം: ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ മലപ്പുറം ചാപ്റ്റര്‍ കുടുംബ കോടതി പരിസരത്തും മലപ്പുറം മജിസ്‌ട്രേറ്റ് കോടതി പരിസരത്തും വൃക്ഷത്തൈകള്‍ നട്ട് ലോക പരിസ്ഥിതി ദിനം ആചരിച്ചു. ക്ലബ്ബ് പ്രസിഡന്റ് കെ വിജീഷ് ഉദ്ഘാടനം ചെയ്തു. അഡ്വ. എ കെ ഷിബു, വിനീഷ് മേനോന്‍, അഡ്വ. പ്രസാദ്, സി എച്ച് നാസര്‍, പ്രവീണ്‍, ഷിബു ജി നാഥ്, എന്‍ജിനീയര്‍ ബഷീര്‍, സന്ദീപ് കെ പി ഷൈലേഷ് നേതൃത്വം നല്‍കി.
ചെറുകുളമ്പ: ചെറുകുളമ്പ ഐകെടിഎച്ച്എസ്എസിലെ സ്റ്റുഡന്റ് പോലിസിന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതി ദിനാചരണം കുറുവ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മുല്ലപ്പള്ളി യൂസുഫ് നിര്‍വഹിച്ചു. സിപിഒ മുല്ലപ്പള്ളി ഇബ്രാഹീം അധ്യക്ഷത വഹിച്ചു. സിന്ധു പുളിക്കല്‍, കെ വിനോദ്, മുബീന്‍ റഹ്മാന്‍ നേതൃത്വം നല്‍കി.
പെരിന്തല്‍മണ്ണ: മരങ്ങള്‍ നട്ട് ഭൂമിയെ സംരക്ഷിക്കാന്‍ പരിസ്ഥിതി ദിനത്തില്‍ വിദ്യാര്‍ഥികളുടെ പ്രതിജ്ഞ. വെള്ളിയഞ്ചേരി എഎസ്എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പഌസ്ടു വിദ്യാര്‍ഥികളാണ് വൃക്ഷത്തൈകളുമായി സ്‌കൂള്‍ മൈതാനത്ത് സേവ് എര്‍ത്ത് എന്ന സന്ദേശവുമായി അണിനിരന്നത്. തൈകള്‍ നട്ട് ഭൂമി സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്ത ശേഷം വിദ്യാര്‍ഥികള്‍ സ്‌കൂള്‍ പരിസരത്തു വൃക്ഷത്തൈകള്‍ നട്ടു. പ്രിന്‍സിപ്പല്‍ കെ കെ മുഹമ്മദ് കുട്ടി, മാനേജര്‍ ടി പി അബ്ദുല്ല, അധ്യാപകരായ അഷ്ഫാഖ് ഷാനവാസ്, കെ കെ മൊയ്തീന്‍ കുട്ടി, കെ നയീം, ടി റജീന മോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മലപ്പുറം: മലപ്പുറം നഗരസഭാ കുടുംബശ്രീ സിഡിഎസ്-2 പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ബാലസഭയുടെ നേതൃത്വത്തില്‍ ബസ്സ്റ്റാന്റ് പരിസരത്ത് വൃക്ഷ തൈ നടീല്‍ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ മജീദ് പരി, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മറിയുമ്മ ഷെരീഫ്, വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫസീന കുഞ്ഞിമുഹമ്മദ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റജീന ഹുസൈന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സമറിയ കെ, നഗരസഭാ കൗണ്‍സിലര്‍മാരായ മുഹമ്മദ് കുട്ടി, സലീന റസാഖ്, കെ വി വല്‍സല, പാര്‍വ്വതികുട്ടി , പ്രീതാകുമാരി, ബുഷ്‌റ തറയില്‍, സിഡിഎസ് അംഗങ്ങളായ പി ഖദീജ, സുലൈഖ എം, സി പി നഫീസ, യൂത്ത് കോ-ഓഡിനേറ്റര്‍ ഷാഫി കാടേങ്ങല്‍, യൂത്ത് കോ-ഓഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ ഫെബിന്‍ കളപ്പാടന്‍, റനീഫ് പി കെ മേല്‍മുറി, ലത്തീഫ് പറമ്പന്‍, ഷാമില്‍ വലിയങ്ങാടി സംസാരിച്ചു
വിവിധ പരിപാടികളിലൂടെ പരിസ്ഥിതി ദിനം വര്‍ണാഭമാക്കി മലപ്പുറം നഗരസഭ. നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ ക്ലബ്ബുകള്‍ വഴി നട്ടുപിടിപ്പിക്കുന്നതിനായി നഗരസഭാ യുവശക്തി യുവജന കേന്ദ്രം തൈകള്‍ വിതരണം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കലാ-കായിക സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫസീന കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു.
ദുബായ് ഗോള്‍ഡ് സലീം, യൂത്ത് കോ-ഓഡിനേറ്റര്‍ ഷാഫി കാടേങ്ങല്‍, യൂത്ത് കോ-ഓഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ ലത്തീഫ് പറമ്പന്‍, റനീഫ് പികെ മേല്‍മുറി, സിഡിഎസ് ഭാരവാഹികളായ കെ സമറിയ, പി ഖദീജ, ക്ലബ് ഭാരവാഹികളായ ഷാഫി ആലത്തൂര്‍പടി, സഫ്‌വാന്‍ വിസ്മയ സംസാരിച്ചു. നഗരസഭാ പരിസരങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തൈകള്‍ നടലും നിര്‍വ്വഹിച്ചു.
കോഡൂര്‍: ചെമ്മങ്കടവ് പിഎംഎസ്എഎംഎ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വോളന്റിയര്‍മാര്‍ ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തണല്‍ മരങ്ങള്‍ നട്ടു. പരിപാടിയുടെ ഉദ്ഘാടനം ഒറ്റത്തറ ചാലാട് അങ്കണവാടിയില്‍ തൈനട്ട് ഗ്രാമപ്പഞ്ചായത്തംഗം മച്ചിങ്ങല്‍ മുഹമ്മദ് നിര്‍വഹിച്ചു.
എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ എന്‍ കെ ഹഫ്‌സല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. പി ഹംറാസ് മുഹമ്മദ്, എം ടി നസീബ തസ്‌നിം, എന്‍ കെ സൈനുല്‍ ആബിദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it