ഭൂമിദാനം: വിവാദ ഉത്തരവുകളില്‍ പങ്കില്ല- ചീഫ് സെക്രട്ടറി
BY Rayees RKN28 March 2016 7:56 PM GMT
Rayees RKN28 March 2016 7:56 PM GMT
തിരുവനന്തപുരം: വിവാദ പദ്ധതികള്‍ക്കു ഭൂമി അനുവദിച്ചതിന്റെ ഉത്തരവാദിത്തം മന്ത്രിസഭയ്ക്കാണെന്നും തനിക്കോ മറ്റ് ഉദ്യോഗസ്ഥര്‍ക്കോ പങ്കില്ലെന്നും ചീഫ് സെക്രട്ടറി പി കെ മൊഹന്തി പ്രസ്ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. കരുണ എസ്റ്റേറ്റ് അടക്കമുള്ള വിഷയങ്ങളില്‍ തീരുമാനം തെറ്റാണെന്നു പറയാനാവില്ല. എന്നാല്‍ തിരഞ്ഞെടുപ്പായതിനാല്‍ വിവാദമൊഴിവാക്കാന്‍ ഉത്തരവ് സര്‍ക്കാര്‍ പിന്വലിച്ചതാവാം. മന്ത്രിസഭയില്‍ മിനുട്സ് എഴുതുന്ന ഉത്തരവാദിത്തം മാത്രമാണ് ചീഫ് സെക്രട്ടറിക്കുള്ളത്. ചട്ടങ്ങള്‍ ഇടുങ്ങിയ രീതിയില്‍ വ്യാഖ്യാനിച്ചതിനാലാവണം കുടിവെള്ളവിതരണം അടക്കമുള്ള വിഷയങ്ങളില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ തടസ്സമുന്നയിച്ചത്. പുതുതായി ചുമതലയേറ്റ ഉദ്യോഗസ്ഥനായതിനാലും പരിചയക്കുറവുള്ളതിനാലുമാവാം ഇതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMTതായ്വാനില് ഒറ്റരാത്രിയില്‍ 80ലേറെ ഭൂചലനങ്ങള്‍
23 April 2024 5:28 AM GMTആഘോഷങ്ങളെ ആര്‍എസ്എസ് വല്ക്കരിക്കുന്നത് ആപല്‍ക്കരം: തുളസീധരന്‍...
22 April 2024 5:02 PM GMTവിവാഹത്തിനു പോയി മടങ്ങിയ മാതാവും മകളും ട്രെയിനിടിച്ച് മരിച്ചു
22 April 2024 3:13 PM GMT