ഭൂപടത്തില്‍നിന്ന് ഇസ്രായേല്‍ അല്‍ അഖ്‌സ ഒഴിവാക്കി

ജറുസലേം: ജറുസലേമിന്റെ ഭൂപടത്തില്‍നിന്നു മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും ചരിത്ര കെട്ടിടങ്ങള്‍ ഇസ്രായേല്‍ ഒഴിവാക്കി. ഓള്‍ഡ് സിറ്റിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കുള്ള ഗൈഡ് മാപ്പില്‍ നിന്നാണ് ഈ പ്രദേശങ്ങള്‍ ഇസ്രായേല്‍ ഒഴിവാക്കിയിരിക്കുന്നത്.
സയണിസ്റ്റ് കുടിയേറ്റക്കാരുടെ സ്വകാര്യസ്ഥാപനങ്ങളും മറ്റുമാണ് പകരം ഭൂപടത്തില്‍ ചേര്‍ത്തിരിക്കുന്നത്. ചരിത്രപരമായി പ്രാധാന്യമില്ലാത്തതും കുടിയേറ്റക്കാര്‍ നടത്തുന്നതുമായ കെട്ടിടങ്ങള്‍ക്കാണ് ഭൂപടത്തില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നതെന്ന് ഇസ്രായേലില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ എന്‍ജിഒ അറിയിച്ചു. സെന്റ് ആന്‍സ് ചര്‍ച്ച്, അല്‍ അഖ്‌സ പള്ളി എന്നിവയും ഒഴിവാക്കിയതില്‍ പെടും.
Next Story

RELATED STORIES

Share it