ഭൂദാനം: വിജിലന്‍സ് അധിക സമയം തേടി

മൂവാറ്റുപുഴ: പുത്തന്‍വേലിക്കരയിലെ സര്‍ക്കാര്‍ ഭൂമിയില്‍ ഹൈടെക് ഐടി പാര്‍ക്ക് സ്ഥാപിക്കാന്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് അഴിമതി ആരോപണത്തില്‍ വിശദമായ റിപോര്‍ട്ട് സമര്‍പിക്കാന്‍ വിജിലന്‍സ് കൂടുതല്‍ സമയം തേടി. ആദ്യം സമര്‍പ്പിച്ച ത്വരിത പരിശോധനാ റിപോര്‍ട്ടില്‍ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും വ്യവസായ വകുപ്പിന്റെ പങ്കുകൂടി അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പിക്കാന്‍ കഴിഞ്ഞ 25ന് വിജിലന്‍സ് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. മെയ് 2നകം റിപോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു കോടതി വിജിലന്‍സ് എസ്പിക്ക് നല്‍കിയ നിര്‍ദേശം. എന്നാല്‍, തിരഞ്ഞെടുപ്പ് തിരക്കായതിനാല്‍ ഉദ്യോഗസ്ഥരെ നേരില്‍ക്കണ്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞില്ലെന്നും കൂടുതല്‍ സമയം ആവശ്യമാണെന്നും കാണിച്ച് കോടതിയില്‍ റിപോര്‍ട്ട് നല്‍കുകയായിരുന്നു. തുടര്‍ന്നാണ് കോടതി 18ന് വിശദമായ റിപോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചത്.
Next Story

RELATED STORIES

Share it