ഭൂചലനത്തില്‍ ഉത്തരേന്ത്യ നടുങ്ങി; ആളപായമില്ല

ന്യൂഡല്‍ഹി/ സൂറത്ത്: വടക്കെ ഇന്ത്യയിലും പാകിസ്താനിലും ശക്തമായ ഭൂചലനം. ഹിന്ദുക്കുഷ് പര്‍വതത്തിന്റെ അഫ്ഗാനിസ്താന്‍ മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ ഉച്ചയ്ക്ക് ശേഷം നാലു മണിയോടെയാണ് അനുഭവപ്പെട്ടത്. ഭൂചലനം 10-15 സെക്കന്‍ഡ് നീണ്ടുനിന്നു.
ഭൂചലനത്തില്‍ ആളപായമോ മറ്റു അപകടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ല. തെക്കന്‍ ഗുജറാത്തിലെ സൂറത്ത്, താപി ജില്ലകളിലും നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ജമ്മുകശ്മീര്‍, പഞ്ചാബ്, ചണ്ഡീഗഡ്, ഹരിയാന, ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ചലനമുണ്ടായി. ഡല്‍ഹി മെട്രോ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ജനങ്ങള്‍ പരിഭ്രാന്തരായി കെട്ടിടങ്ങളില്‍ നിന്നു ഇറങ്ങിയോടി. ശ്രീനഗറില്‍ നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി നിലച്ചു. രാജസ്ഥാനിലെ ജയ്പൂര്‍, ശ്രീഗംഗാ, ബിക്കാനിര്‍, ചുരു പ്രദേശങ്ങളിലും ചലനം അനുഭവപ്പെട്ടു.
Next Story

RELATED STORIES

Share it