ഭൂകമ്പ സാധ്യതാ പട്ടികയില്‍ കൊച്ചിയും തിരുവനന്തപുരവും

കോഴിക്കോട്: ഇന്ത്യയില്‍ ഭൂകമ്പമുണ്ടാവാന്‍ ഏറ്റവും സാധ്യതയുള്ള പട്ടണങ്ങളുടെ പട്ടികയില്‍ കൊച്ചിയും തിരുവനന്തപുരവും. പാകിസ്താനും അഫ്ഗാനിസ്താനും ഇടയിലുള്ള പര്‍വത പ്രദേശങ്ങളാണ് ഇന്ത്യാ ഉപഭൂഖണ്ഡത്തിലുണ്ടാവുന്ന ഭൂകമ്പങ്ങളുടെ പ്രഭവ കേന്ദ്രങ്ങളാവുകയെങ്കിലും ചെന്നൈ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ശക്തമായ ഭൂകമ്പ സാധ്യത നിലനില്‍ക്കുന്നുണ്ടെന്നാണ് ദേശീയ ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയ പഠന റിപോര്‍ട്ടില്‍ പറയുന്നത്.
ഇന്ത്യയില്‍ ഭൂകമ്പമുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളെ നാലു മേഖലകളായി തിരിച്ചാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ഇന്ത്യയില്‍ ഭൂകമ്പത്തിന് ഏറ്റവും സാധ്യതയുള്ള പ്രദേശം അസമിലെ ഗുവാഹത്തിയാണ്.തൊട്ടുപിറകില്‍ ശ്രീനഗറാണുള്ളത്. ഡല്‍ഹി, മുംബൈ, ചെന്നൈ, പൂനെ എന്നീ പ്രദേശങ്ങളാണ് മൂന്നു മുതല്‍ ആറുവരെ സാധ്യതാ സ്ഥാനങ്ങളിലുള്ളത്.
ഏഴാമതായി ഭൂകമ്പത്തിന് സാധ്യത കല്‍പ്പിക്കപ്പെടുന്ന പ്രദേശം കൊച്ചിയാണ്. ഇതിനു ശേഷം കൊല്‍ക്കത്ത. ഒമ്പതാമതാണ് തിരുവനന്തപുരത്തിന്റെ സ്ഥാനം. ബിഹാറിന്റെ തലസ്ഥാനമായ പട്‌നയാണ് ഇന്ത്യയില്‍ ഭൂകമ്പ സാധ്യത പ്രവചിക്കപ്പെടുന്ന പ്രദേശങ്ങളില്‍ പത്താമതുള്ളത്.
Next Story

RELATED STORIES

Share it