ഭൂകമ്പത്തില്‍ നിന്നു രക്ഷപ്പെട്ടയാള്‍ എത്തിയത് പ്രളയത്തില്‍

ചെന്നൈ: നേപ്പാള്‍ ഭൂകമ്പത്തില്‍ നിന്ന് കഷ്ടിച്ചു രക്ഷപ്പെട്ട വിദ്യാര്‍ഥി ചെന്നൈ പ്രളയ ദുരന്തത്തിലും അകപ്പെട്ടു. കാഠ്മണ്ഡു സ്വദേശിയായ താപ (18)യെയാണ് പ്രകൃതിദുരന്തങ്ങള്‍ പിന്തുടര്‍ന്നെത്തിയത്. എസ്ആര്‍എം സര്‍വകലാശാലയിലെ ജെനറ്റിക്‌സ് വിദ്യാര്‍ഥിയായാണ് താപ ചെന്നൈയിലെത്തിയത്. കനത്ത മഴയെത്തുടര്‍ന്ന് താപയും സഹപാഠികളും താമസിച്ച ഹോസ്റ്റലില്‍ വെള്ളം കയറി.
ഒറ്റപ്പെട്ടുപോയ അവരെ സൈന്യമാണ് വ്യോമമാര്‍ഗം രക്ഷപ്പെടുത്തിയത്. തന്റെ വീട് കാഠ്മണ്ഡുവിലാണെന്നും ഭൂകമ്പത്തില്‍ കേടുപറ്റിയ വീട്ടില്‍ നിന്ന് ഭാഗ്യംകൊണ്ടാണ് താനും കുടുംബവും രക്ഷപ്പെട്ടതെന്നും നേപ്പാള്‍ ഭൂകമ്പ ദുരന്തത്തെ അതിജീവിച്ചത് ചെന്നൈയിലെ പ്രളയ ദുരന്തത്തെ നേരിടാന്‍ തന്നെ ഏറെ സഹായിച്ചെന്നും താപ പറഞ്ഞു.
Next Story

RELATED STORIES

Share it