Kottayam Local

ഭീതി പരത്തി കാട്ടാന; കൃഷികള്‍ നശിപ്പിച്ചു

എരുമേലി: പാക്കാനം കാരിശേരി, ഇഞ്ചക്കുഴി എന്നിവിടങ്ങളില്‍ കാട്ടാനകള്‍ കൂട്ടത്തോടെ എത്തി കൃഷികള്‍ നശിപ്പിച്ച് ഭീതിപടര്‍ത്തിയതിനു പിന്നാലെ തുമരംപാറയിലെ കൊപ്പം ഭാഗത്ത് ഒറ്റയാന്റെ പരാക്രമം. വനാതിര്‍ത്തിയില്‍ താമസിക്കുന്ന ആനക്കല്ലില്‍ നൗഷാദിന്റെ വീടിന് തൊട്ടടുത്തുവരെ എത്തിയ ആന പ്ലാവും തെങ്ങും കുത്തിമറിച്ചിട്ടു. വാഴകളും റബര്‍ മരങ്ങളും ഉള്‍പ്പെടെ ഒട്ടേറ വിളകള്‍ നശിപ്പിച്ച് മണിക്കൂറുകള്‍ക്കുശേഷം കാട്ടിലേക്ക് മടങ്ങി.
കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിക്കുശഷം പുലര്‍ച്ചെ വരെയായിരുന്നു ഒറ്റായാന്റെ പരാക്രമം നടത്തിയത്. ഈ സമയം നൗഷാദും കുടുംബവും ഭീതിയില്‍ വീട്ടിനുള്ളില്‍ കഴിയുകയായിരുന്നു. അയല്‍വാസികളും പരിഭ്രാന്തിയൊടെയാണ് മണിക്കൂറുകള്‍ തള്ളിനീക്കിയത്. ഇന്നലെ വനപാലകര്‍ സ്ഥലം സന്ദര്‍ശിച്ചു. ഇരുമ്പൂന്നിക്കര ഭാഗത്ത് വനാതിര്‍ത്തികളില്‍ മൃഗങ്ങള്‍ കടക്കാതിരിക്കാന്‍ സൗരോര്‍ജ വേലികള്‍ സ്ഥാപിച്ചിട്ടുണ്ട്.
എന്നാല്‍, തുരമംപാറയിലെ കൊപ്പം ഭാഗത്ത് സുരക്ഷ ക്രമീകരണങ്ങളൊന്നുമില്ല. തുമരംപാറ, കൊപ്പം, എലിവാലിക്കര, ശാന്തിപുരം, കോയിക്കക്കാവ് പ്രദേശങ്ങളിലും പാക്കാനും വാര്‍ഡും, ശബരിമല വനമേഖലയോട് തൊട്ട് ചേര്‍ന്നാണ് ആനകളും കാട്ടുപോത്തുകളും പന്നികളും കൃഷികള്‍ വ്യാപകമായി നശിപ്പിക്കുന്നത് വര്‍ധിച്ചിട്ടും നാട്ടുകാരുടെ സുരക്ഷക്ക് പോലും നടപടി വനം വകുപ്പ് സ്വീകരിക്കുന്നില്ലെന്ന പരാതി ശക്തമാണ്. ശബരിമല പരമ്പരാഗത വനപാതയിലെ കാളകെട്ടി, അഴുത, എയ്ഞ്ചല്‍വാലി പ്രദേശങ്ങളും ഭീതിയിലാണ്.
Next Story

RELATED STORIES

Share it