ഭീകര വിരുദ്ധ നിയമത്തിന് റഷ്യയില്‍ അംഗീകാരം

മോസ്‌കോ: സ്ത്രീകളെയും കുഞ്ഞുങ്ങളെയും അംഗപരിമിതരേയും വെടിവയ്ക്കാന്‍ അനുവദിക്കുന്ന നിമയത്തിന് റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്റെ അംഗീകാരം. പുതിയ നിയമ ഭേദഗതി ആഭ്യന്തര സുരക്ഷാസേനയ്ക്കു കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതാണെന്നു മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.പുതുക്കിയ നിയമപ്രകാരം 11 സാഹചര്യങ്ങളിലാണ് സേനയ്ക്കു കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയിട്ടുള്ളത്.
തീവ്രവാദ വിരുദ്ധ വേട്ടയുടെ ഭാഗമായി ആള്‍ക്കൂട്ടത്തിനു നേരെ നിറയൊഴിക്കേണ്ടി വരുമ്പോള്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും വികലാംഗരെയും മാറ്റിനിര്‍ത്തേണ്ടതില്ലെന്ന് ബില്ലില്‍ പറയുന്നു. കെട്ടിടത്തില്‍ ആളുകളെ ബന്ദികളാക്കുകയോ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെതിരേ ആക്രമണമുണ്ടാവുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളിലും ഈ നിയമം ബാധകമായിരിക്കും.
രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ആയുധം കൈവശം വയ്ക്കുന്നതിന് പുതിയ ബില്ലില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. നിയമ ഭേദഗതിക്കെതിരേ ഇതിനകം മനുഷ്യാവകാശ പ്രവര്‍ത്തകരും വിവിധ സംഘടനകളും പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. സുരക്ഷാ സൈന്യത്തിന് കൂടുതല്‍ അധികാരം നല്‍കുന്നതിലൂടെ പുടിന്‍ ഏകാധിപത്യത്തിനാണ് ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it