ഭീകരവാദികളെന്നു സംശയിച്ച്കസ്റ്റഡിയിലെടുത്തത് വിനോദസഞ്ചാരികളെ

വിശാഖപട്ടണം: ഭീകരവാദികളെന്നു സംശയിച്ച് ആന്ധ്രാ പോലിസ് കസ്റ്റഡിയിലെടുത്ത അഞ്ചുപേര്‍ ഇറാനില്‍ നിന്നുള്ള വിനോദസഞ്ചാരികളാണെന്ന് തെളിഞ്ഞു. മതിയായ യാത്രാ രേഖകളോടെയാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. രണ്ട് ദമ്പതികളും 20 കാരനും അടങ്ങിയതാണ് ഇറാ ന്‍ സംഘമെന്ന് പോലിസ് സൂപ്രണ്ട് (റൂറല്‍) കോയ പ്രവീ ണ്‍ പറഞ്ഞു.ഒഡീഷ പോലിസിന്റെ ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്നാണ് വിശാഖപട്ടണത്തെ നകപള്ളി ചെക്‌പോസ്റ്റില്‍ വച്ച് ഇറാന്‍ സംഘത്തെ പോലിസ് കസ്റ്റഡിയിലെടുത്തത്. അന്വേഷണം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഇവരെ ഇന്നലെ വിട്ടയച്ചു. ഇവര്‍ ഇതിനു മുമ്പ് രണ്ടു തവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ഇവര്‍ ഇന്ത്യയിലെത്തിയത്.

ഡ ല്‍ഹി, ആഗ്ര, കൊല്‍ക്കത്ത എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം 25നാണ് ഇവര്‍ ഒഡീഷയിലെ ഭുവനേശ്വറിലെത്തിയത്. അവിടെ ഒരു ഹോട്ടലിലെത്തിയപ്പോള്‍ ജീവനക്കാര്‍ അവരുടെ പാസ്‌പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടു. എന്നാ ല്‍ ഹോട്ടല്‍ ഇഷ്ടപ്പെടാതിരുന്ന വിനോദ സഞ്ചാരികള്‍ മടങ്ങുകയായിരുന്നു. ഇക്കാര്യം മനസ്സിലാവാതിരുന്ന ജീവനക്കാര്‍ തീവ്രവാദികളെന്ന് സംശയിച്ച് പോലിസില്‍ വിവരമറിയിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it