ഭീകരബന്ധം ബ്രസ്സല്‍സില്‍ 10 പേര്‍ അറസ്റ്റില്‍

ബ്രസ്സല്‍സ്: സായുധസംഘങ്ങളുമായി ബന്ധമുള്ള 10 പേരെ ബെല്‍ജിയം പോലിസ് അറസ്റ്റ് ചെയ്തു. തലസ്ഥാനമായ ബ്രസ്സല്‍സിലെ വിവിധയിടങ്ങളിലായി നടന്ന റെയ്ഡുകളിലാണ് ഇവര്‍ പിടിയിലായതെന്നു പോലിസ് വ്യക്തമാക്കി. സായുധസംഘമായ ഐഎസിനു വേണ്ടി റിക്രൂട്ടിങ് നടത്തുന്ന സംഘമാണ് അറസ്റ്റിലായതെന്നു പോലിസ് അവകാശപ്പെട്ടു. ഇവര്‍ക്ക് ഐഎസുമായി ചേര്‍ന്നു പോരാടാന്‍ സിറിയയിലേക്ക് പോവാന്‍ പദ്ധതിയുണ്ടായിരുന്നതായി ഫെഡറല്‍ പ്രോസിക്യൂട്ടറുടെ ഓഫിസ് അറിയിച്ചു. കംപ്യൂട്ടര്‍ ഉപകരണങ്ങളും നിരവധി മൊബൈല്‍ ഫോണുകളും സംഘത്തില്‍നിന്നു കണ്ടെടുത്തു.
കസ്റ്റഡിയിലെടുത്തവര്‍ക്കു നേരെ കേസ് ചുമത്തണോയെന്ന കാര്യം ജഡ്ജി വ്യാഴാഴ്ച തീരുമാനിക്കും. കഴിഞ്ഞ വര്‍ഷം പാരിസില്‍നടന്ന സായുധാക്രമണവുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.
Next Story

RELATED STORIES

Share it