ഭീകരപ്രവര്‍ത്തകരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഭീകരപ്രവര്‍ത്തനം നടത്തിയവരെ രക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉദ്യോഗസ്ഥരില്‍ സര്‍ക്കാര്‍ നടത്തിയ സമ്മര്‍ദ്ദം കാരണമാണ് 2008ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ നിന്ന് സ്വാധി പ്രജ്ഞാ സിങ് ഠാക്കൂറിനെയും മറ്റ് അഞ്ചുപേരെയും കുറ്റവിമുക്തരാക്കിയതെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ആരോപിച്ചു.
Next Story

RELATED STORIES

Share it