ഭീകരത: യുഎസും തുര്‍ക്കിയും കൈകോര്‍ക്കുന്നു

വാഷിങ്ടണ്‍: ഐഎസും പികെകെയും അടക്കമുള്ള സായുധസംഘങ്ങള്‍ക്കെതിരേയുള്ള പോരാട്ടത്തില്‍ സഹകരണം തുടരാനും ശക്തിപ്പെടുത്താനും യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും ധാരണയായി.
തുര്‍ക്കി പ്രസിഡന്റുമായി ഒബാമ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരി 12ന് ഇസ്താംബൂളിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരെ ഒബാമ സംഭാഷണത്തില്‍ സ്മരിച്ചു. സ്‌ഫോടനത്തില്‍ പത്തു ജര്‍മന്‍ സഞ്ചാരികള്‍ കൊല്ലപ്പെട്ടിരുന്നു.
ഈയടുത്ത് പികെകെ തുര്‍ക്കി സൈന്യത്തിനു നേരെ നടത്തിയ ആക്രമണത്തെ ഒബാമ അപലപിച്ചതായും വൈറ്റ്ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു.
ഭീകരതയ്‌ക്കെതിരായ പോരാട്ടവുമായി ബന്ധപ്പെട്ട് കീഴില്‍ വരുന്ന നിരവധി വിഷയങ്ങള്‍ അടുത്ത ശനിയാഴ്ച തുര്‍ക്കി സന്ദര്‍ശിക്കുന്ന യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ ചര്‍ച്ച ചെയ്യുമെന്നും വൈറ്റ്ഹൗസ് അറിയിച്ചു. നാറ്റോയുടേയും ഐഎസ് വിരുദ്ധ അന്താരാഷ്ട്ര സഖ്യത്തിന്റെയും ഭാഗമാണ് തുര്‍ക്കി.
Next Story

RELATED STORIES

Share it