Kottayam Local

ഭിന്നശേഷി ദിനാചരണം: ക്രമീകരണങ്ങള്‍ കരുതലോടെ ഒരുക്കണമെന്ന് കലക്ടര്‍

കോട്ടയം: ഡിസംബര്‍ മൂന്നിന് നടക്കുന്ന ഭിന്നശേഷി ദിനാചരണത്തിനുള്ള ക്രമീകരണങ്ങ ള്‍ വളരെ കരുതലോടെ ഒരുക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ഇതിനായി സ്‌പെഷ്യല്‍സ്‌കൂളുകളുടെ അധികൃതരും ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനാപ്രവര്‍ത്തകരും ഉദ്യോഗസ്ഥരുമടങ്ങുന്ന വിവിധ കമ്മിറ്റികള്‍ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രൂപീകരിച്ചു. കെപിഎസ് മേനോന്‍ ഹാളില്‍ രാവിലെ 9.30 മുതല്‍ മൂന്നു മണിവരെ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളുടെ സംഗമം, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അസി. കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നേതൃത്വം നല്‍കും.
കലാപരിപാടികളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങള്‍ നവംബര്‍ 25 നകം ജില്ലാ സാമൂഹിക നീതി ഓഫിസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്ന് പങ്കെടുന്നവരെ എത്തിക്കുന്നതിനും തിരികെ കൊണ്ടുവിടുന്നതിനും വാഹനസൗകര്യമൊരുക്കും. വീല്‍ചെയറില്‍ വേദിയിലേക്കു കയറുന്നതിനും ഇറങ്ങുന്നതിനും പ്രത്യേക സൗകര്യം ഒരുക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.
അസി. കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ സാമൂഹിക നീതി ഓഫിസര്‍ എസ് എന്‍ ശിവന്യ, സീനിയര്‍ സൂപ്രണ്ട് സുരേഷ് പങ്കെടുത്തു.
Next Story

RELATED STORIES

Share it