kozhikode local

ഭിന്നശേഷിയുള്ള വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സ്‌കൂള്‍ ഡ്രൈവര്‍ അറസ്റ്റില്‍

കൊയിലാണ്ടി: ഭിന്നശേഷിക്കാരിയായ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സ്‌കൂള്‍ വാന്‍ ഡ്രൈവറെ പോലിസ് അറസ്റ്റ് ചെയ്തു. മൂടാടി മുചുകുന്ന് വടക്കെ വെളക്കുരടത്ത് കുഞ്ഞികൃഷ്ണ (66)നെയാണ് കൊയിലാണ്ടി പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള ഡെ കെയര്‍ സെന്ററിലെ 24കാരിയായ വിദ്യാര്‍ഥിനിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. സ്‌കൂള്‍ ബസ്സിലെ മറ്റു വിദ്യാര്‍ഥികളെ ഇറക്കിയ ശേഷം തിക്കോടി സ്‌റ്റോപ്പില്‍ വാഹനം നിര്‍ത്തിയിട്ടാണ് ഇയാള്‍ പലതവണ പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം ബന്ധുവിന്റെ വീട്ടില്‍ വിരുന്നുപോയപ്പോള്‍ അവരോട് പീഡിപ്പിച്ച വിവരം പറയുകയായിരുന്നു.
തുടര്‍ന്നാണ് വിദ്യാര്‍ഥിനി കൊയിലാണ്ടി പോലിസില്‍ പരാതി നല്‍കിയത്.
Next Story

RELATED STORIES

Share it