kozhikode local

ഭിന്നശേഷിയുള്ള കുട്ടികളുടെ ഡല്‍ഹിയാത്രയ്ക്ക് സ്‌നേഹനിര്‍ഭര യാത്രയയപ്പ്

കോഴിക്കോട്: ശാരീരികവും മാനസികവുമായി ഭിന്നശേഷിയുള്ള കുട്ടികളുടെ ഡല്‍ഹിയാത്രക്ക് കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ നല്‍കിയ യാത്രയയപ്പ് വികാര ഭരിതവും അതിലേറെ സ്‌നേഹോഷ്മളവുമായി.
ഒരിക്കലും ഒരു ദീര്‍ഘയാത്ര ഉണ്ടാവില്ലെന്ന് കരുതിയിരുന്ന 20 കുട്ടികളും അവരുടെ രക്ഷിതാക്കള്‍ക്കുമാണ് സ്മാര്‍ട്ട് വിങ്‌സ് കോഴിക്കോടും ഡല്‍ഹി മലയാളി അസോസിയേഷനും ചേര്‍ന്ന് ഇത്തരമൊരു യാത്രക്ക് അവസരമൊരുക്കിയത്. റെയില്‍വെ സ്‌റ്റേഷനില്‍ മാന്ത്രികന്‍ പ്രദീപ് ഹുഡിനോ ഫഌഗ് ഓഫ് ചെയ്തു.
ഡിസംബര്‍ രണ്ടിന് ഹരിയാനയില്‍ നടക്കുന്ന ലോക വികലാംഗദിന ചടങ്ങിലും ഇവര്‍ പങ്കാളികളാകും.
29ന് ഡല്‍ഹിയിലെത്തുന്ന ഇവര്‍ 30, ഒന്ന് തിയ്യതികളില്‍ രാഷ്ട്രപതി ഭവനടക്കമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.
ലോകാത്ഭുതമായ 'താജ് മഹല്‍ കാണും. ഡല്‍ഹിയില്‍ അജി മേടയില്‍, ബാബു പണിക്കര്‍, അഡ്വ. പ്രേമ മേനോന്‍ തുടങ്ങിയവര്‍ ഇവര്‍ക്ക് ആതിഥേയരാകും. ഡിസംബര്‍ അഞ്ചിന് തിരിച്ച് യാത്ര.
സര്‍വശിക്ഷാ അഭിയാന്‍ മലപ്പുറം ജില്ലയിലെ 15 ബിആര്‍സി കളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളില്‍ പലരും വീല്‍ചെയറില്‍ യാത്ര ചെയ്യുന്നവരാണ്.
ജില്ലാ പ്രൊജക്ട് ഓഫിസിലെ അലവി, പ്രോഗ്രാം ഓഫിസര്‍ ഹുസൈന്‍, പ്രോഗ്രാം കണ്‍വീനര്‍ അനില്‍ പരപ്പനങ്ങാടി സംബന്ധിച്ചു.
Next Story

RELATED STORIES

Share it