ഭിന്നശേഷിക്കാരായ 11 പേര്‍ മലിനജലം കുടിച്ച് മരിച്ചു

ജയ്പൂര്‍: രാജസ്ഥാനിലെ ജമദോലിയില്‍ മലിനജലം കുടിച്ച് ഏഴു കുട്ടികള്‍ ഉള്‍പ്പെടെ ഭിന്നശേഷിക്കാരായ 11 പേര്‍ മരിച്ചു. ഭിന്നശേഷി വിഭാഗത്തിനുവേണ്ടിയുള്ള സര്‍ക്കാര്‍ പുനരധിവാസകേന്ദ്രത്തിലെ താമസക്കാരാണു മരിച്ചവര്‍. 12 ദിവസത്തിനിടെയാണ് ഇത്രയുംപേര്‍ മരിച്ചത്. വെള്ളത്തില്‍നിന്നു വിഷബാധയേറ്റ നാലു കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ജയ്പൂര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവരില്‍ മൂന്നുപേര്‍ തീവ്രപരിചരണവിഭാഗത്തിലാണ്. 48 മണിക്കൂറിനു ശേഷമേ ഇവരുടെ ആരോഗ്യകാര്യത്തില്‍ എന്തെങ്കിലും പറയാന്‍ കഴിയൂവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. അശോക് ഗുപ്ത പറഞ്ഞു.
Next Story

RELATED STORIES

Share it