Second edit

ഭിന്നലിംഗ സംഗീതം

ഇന്ത്യയിലെ നഗരങ്ങളില്‍ വ്യാപകമായി കണ്ടുവരുന്ന സാമൂഹികവിഭാഗമാണ് ഹിജഡകള്‍. പൊതുവില്‍ സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ടവര്‍; പരമ്പരാഗതമായി മുഖ്യധാരാ സമൂഹങ്ങളുടെ പീഡനത്തിനു വിധേയമാവുന്നവര്‍.
പക്ഷേ, ഹിജഡകള്‍ക്കു തങ്ങളുടേതായ പാരമ്പര്യങ്ങളും സംസ്‌കാരവുമുണ്ട്. ഉത്തരേന്ത്യയില്‍ വിവാഹത്തിനും കുഞ്ഞുങ്ങളുടെ ജനനവേളയിലും ഹിജഡകളുടെ പാട്ടും ആട്ടവും കെങ്കേമമായി നടത്തും. അവരുടെ ആഘോഷങ്ങള്‍ ശുഭസൂചകമാണെന്നാണ് ഉത്തരേന്ത്യയില്‍ പൊതുവില്‍ വിശ്വസിക്കുന്നത്.
എന്നാലും നിത്യജീവിതത്തിന് ഭിക്ഷാടനവും ലൈംഗികത്തൊഴിലും ഒക്കെയായാണ് ഹിജഡകള്‍ കഴിഞ്ഞുകൂടുന്നത്. തെരുവോരങ്ങളിലെ ചേരികളിലാണ് അവരുടെ കുടുംബങ്ങള്‍ കഴിയുന്നത്. പൊതുവില്‍ സാമൂഹികമായ അസ്പൃശ്യതയുടെ പീഡകള്‍ എല്ലാവരും ഏറ്റുവാങ്ങുന്നതിനാല്‍ ഹിജഡകള്‍ക്കിടയില്‍ സാമൂഹികബന്ധങ്ങളും ഐക്യബോധവും വളരെ തീവ്രമാണ്.
അതിന്റെ നേട്ടങ്ങള്‍ പതുക്കെയാണെങ്കിലും ഈ ഭിന്നലിംഗസമൂഹം അനുഭവിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പലേടത്തും ഈ വിഭാഗത്തില്‍നിന്നുള്ള പുതിയ പ്രതിഭകള്‍ സമൂഹത്തില്‍ ഉയര്‍ന്നുവരുന്നുണ്ട്. റായ്ഗഡിലെ മേയര്‍ ഈ വിഭാഗത്തില്‍നിന്നുള്ളയാളാണ്. ഇപ്പോള്‍ ഹിജഡകളില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട ആറംഗ സംഗീതസംഘം രംഗത്തുവന്നിരിക്കുകയാണ്. സിക്‌സ് പായ്ക്ക് ബാന്‍ഡ് എന്ന പേരിലുള്ള സംഘം കഴിഞ്ഞ ദിവസമാണ് മുംബൈയില്‍ തങ്ങളുടെ ആദ്യ സംഗീതപരിപാടി അവതരിപ്പിച്ചത്. വൈകാതെ തങ്ങളുടെ പ്രത്യേക ആല്‍ബം പുറത്തുകൊണ്ടുവരും എന്നാണ് സംഘം അവകാശപ്പെടുന്നത്.
Next Story

RELATED STORIES

Share it