thrissur local

ഭിത്തികളില്‍ ചോര്‍ച്ച: പുലക്കാട്ടുകര ഷട്ടര്‍ അപകടാവസ്ഥയില്‍

പാലിയേക്കര: മണലിപ്പുഴയിലെ പുലക്കാട്ടുകര ഷട്ടര്‍ അപകടാവസ്ഥയില്‍. നെന്മണിക്കര-തൃക്കൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഷട്ടര്‍ പാലമാണ് ഭിത്തികളില്‍ ചോര്‍ച്ച വന്നതോടെ അപകടാവസ്ഥയിലായിരിക്കുന്നത്.
ഇരുഭാഗങ്ങളിലുമുള്ള കരിങ്കല്‍ ഭിത്തികളില്‍ നിന്നും വെള്ളം ഒഴുകിയിറങ്ങുകയാണ്. പാലത്തിന്റെ തൂണുകളുടെ ഉള്ളിലൂടെയും ചോര്‍ച്ച ശക്തമാണ്. ഷട്ടറിട്ട് വെള്ളം തടഞ്ഞ് നിര്‍ത്താന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ചോര്‍ച്ച കൂടുമെന്ന ഭയത്തിലാണ് ഇപ്പോള്‍ ഷട്ടര്‍ താഴ്ത്താതെ ഉയര്‍ത്തി വച്ചിരിക്കുന്നത്.
കാര്‍ഷിക-ജലസേചന ആവശ്യങ്ങള്‍ക്കായാണ് ഇരു പഞ്ചായത്തുകളിലുമുള്ളവര്‍ ഷട്ടറിനെ ആശ്രയിക്കുന്നത്. ഇരുചക്രവാഹനങ്ങള്‍ക്കും കാല്‍നട യാത്രകാര്‍ക്കും മാത്രം സഞ്ചരിക്കാവുന്ന വീതിയാണ് പാലത്തിനുള്ളത്.
നിരവധി വിദ്യാര്‍ഥികളാണ് ദൈനംദിനം പാലത്തിലൂടെ കടന്ന് പോവുന്നത്. കാലവര്‍ഷം ആരംഭിച്ചതോടെ ചോര്‍ച്ച ശക്തമാകുകയും ചെയ്തതോടെ നാട്ടുകാര്‍ ആശങ്കയിലാണ്. അധികൃതര്‍ ഇടപ്പെട്ട് അപകടാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it