ഭിക്ഷാടനം കുറ്റകൃത്യമല്ലാതാക്കുന്നു

ന്യുഡല്‍ഹി: ഭിക്ഷാടനം കുറ്റകൃത്യമല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കരട് ബില്ല് തയ്യാറാക്കി. യാചകര്‍ക്കും അഗതികള്‍ക്കും മാന്യമായ ജീവിതം ഉറപ്പാക്കുന്നതിന് ബില്ലില്‍ വ്യവസ്ഥയുണ്ട്.
1959ലെ ബോംബെ യാചക നിരോധന നിയമപ്രകാരം ഭിക്ഷാടനം നിലവില്‍ ഒരു കുറ്റകൃത്യമാണ്. ഭിക്ഷാടനം നടത്തുന്നവരെ കണ്ടെത്തിയാല്‍ അഭയകേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയോ വിചാരണയില്ലാതെ ജയിലിലടയ്ക്കുകയോ ചെയ്യണമെന്നാണ് നിയമം.
ഭിക്ഷാടനം സമൂഹത്തിന് ഭീഷണിയാണെന്നു കണ്ടെത്തിയാണ് പുതിയ ബില്ല് തയ്യാറാക്കിയത്. ഭവനരഹിതര്‍, ഭിക്ഷാടകര്‍, മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്നവര്‍, വൃദ്ധര്‍, ദരിദ്രര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബില്ലിലെ വ്യവസ്ഥയനുസരിച്ച് സംസ്ഥാനങ്ങള്‍ ജില്ലാ തലത്തില്‍ സര്‍വേ നടത്തുകയും നിയമത്തെപ്പറ്റി ബോധവല്‍ക്കരണം നടത്തുകയും വേണം. പുനരധിവാസ കേന്ദ്രങ്ങളും തൊഴില്‍ പരിശീലന കേന്ദ്രങ്ങളും സ്ഥാപിക്കാനുള്ള ചുമതലയും സംസ്ഥാനങ്ങള്‍ക്കാണ്. സ്ത്രീകള്‍ക്കും മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും വെവ്വേറെ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയോ നിലവിലുള്ളവയുടെ നിലവാരം ഉയര്‍ത്തുകയോ വേണം. പദ്ധതിയുടെ നടത്തിപ്പിനു വേണ്ടി നിരീക്ഷക-ഉപദേശക സമിതി രൂപീകരിക്കണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it