ഭിക്ഷാടകനായ അന്ധ വയോധികന്റെ പണം കവര്‍ന്നു
BY Sumeera SMR21 March 2016 5:19 AM GMT
Sumeera SMR21 March 2016 5:19 AM GMT
ചാവക്കാട്: തെരുവില്‍ ഭിക്ഷയാചിച്ച് കഴിയുന്ന അന്ധനായ വയോധികന്റെ പണം കവര്‍ന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട യുവാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് പണം തിരിച്ചു കിട്ടി. കവര്‍ച്ച നടത്തിയയാള്‍ രക്ഷപ്പെട്ടു.
ചാവക്കാട് സെന്ററിലെ കട വരാന്തയില്‍ കിടക്കുകയായിരുന്ന മുഹമ്മദിന്റെ പോക്കറ്റില്‍ നിന്നാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നോടെ പണം കവര്‍ന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലും മറ്റും ഭിക്ഷയാചിച്ചു കഴിയുന്ന മുഹമ്മദ് വര്‍ഷങ്ങളായി ചാവക്കാട് നഗരത്തിലെ കട വരാന്തയിലാണ് ഉറങ്ങാറുള്ളത്. ഭിക്ഷ യാചിച്ചു കിട്ടുന്ന പണം ബാഗിലാക്കി അരയില്‍ സൂക്ഷിക്കുകയും ചെയ്യും.
ചായ കുടിക്കുന്നതിനും മറ്റുമായി പോക്കറ്റില്‍ സൂക്ഷിച്ച തുകയാണ് മോഷ്ടാവ് കവര്‍ന്നത്. ഇയാളുടെ നീക്കത്തില്‍ സംശയം തോന്നിയ യുവാക്കള്‍ നിരീക്ഷിച്ചപ്പോഴാണ് മുഹമ്മദിന്റെ പോക്കറ്റില്‍ നിന്നും പണമെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ സ്ഥലത്തെത്തി മോഷ്ടാവിനെ പിടികൂടി ചോദ്യം ചെയ്തു.
ഇതിനിടെ മുഹമ്മദ് എഴുന്നേറ്റ് തന്റെ പോക്കറ്റില്‍ നിന്നും പണം നഷ്ടപ്പെട്ടതായി പറഞ്ഞു. തുടര്‍ന്ന് യുവാക്കള്‍ മോഷ്ടാവിനെ പരിശോധിച്ചതോടെ പണം കണ്ടെത്തി. ഇത് പിന്നീട് മുഹമ്മദിന് തിരിച്ചു നല്‍കുകയും ചെയ്തു. ഇതേസമയം മോഷ്ടാവ് രക്ഷപ്പെട്ടു. ഇതിനു മുമ്പും ഇത്തരത്തില്‍ തന്റെ പണം കവര്‍ച്ച നടത്താന്‍ ശ്രമം നടന്നിരുന്നതായി മുഹമ്മദ് പറഞ്ഞു.

Next Story
RELATED STORIES
ജയിലില്‍ ടോയ്ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്കി ഭാര്യയുടെ...
20 April 2024 7:21 AM GMTദമ്പതിമാരെന്ന വ്യാജേന വീട്ടിൽതാമസിച്ച് കഞ്ചാവ് വിൽപ്പന: രണ്ടുപേർ...
20 April 2024 6:44 AM GMTസിനിമാ സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം
20 April 2024 6:43 AM GMTകഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയില്‍
20 April 2024 6:16 AM GMTമാസപ്പടി കേസ്: വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി
20 April 2024 6:14 AM GMTവിവാഹാലോചനയിൽ നിന്ന് പിന്മാറി; യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു
20 April 2024 6:13 AM GMT