ഭാരത് മാതാ കീ ജയ് വിളിക്കാത്തവര്‍ രാജ്യം വിടണമെന്ന പരാമര്‍ശം അവഗണിക്കണം

തിരുവനന്തപുരം: വന്ദേമാതരം, ഭാരത് മാതാ കീ ജയ് തുടങ്ങിയവ സ്വീകാര്യമല്ലാത്തവര്‍ രാജ്യം വിട്ടുപോവണമെന്ന സംഘപരിവാര നേതൃത്വത്തിന്റെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെയും പ്രസ്താവനകള്‍ അവഗണിക്കേണ്ടതാണെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും ജനാധിപത്യ രാഷ്ട്ര നിര്‍മിതിയിലും പങ്കാളിത്തമില്ലാത്ത ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ജനാധിപത്യത്തിന്റെ സൗകര്യമുപയോഗപ്പെടുത്തി അധികാരത്തില്‍ വന്നശേഷം അതിനെ തകര്‍ക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം പ്രസ്താവനകള്‍.
കടുത്ത അസഹിഷ്ണുതയില്‍ നിന്നു രൂപം കൊണ്ട വന്ദേമാതരത്തിനും ബ്രിട്ടീഷ് നിര്‍മിതിയായ ഭാരത് മാതാ പ്രയോഗത്തിനും ഇന്ത്യന്‍ സംസ്‌കൃതിയുമായോ സ്വാതന്ത്ര്യ സമരചരിത്രവുമായോ യാതൊരു ബന്ധവുമില്ല. ഭയപ്പെടുത്തിയും ആക്രമണത്തിലൂടെയും പൗരഭൂരിപക്ഷത്തിന്റെ ഭരണഘടനാപരമായ മതവിശ്വാസത്തെയും സംസ്‌കാരത്തെയും ഉന്മൂലനം ചെയ്യാനുള്ള ഇത്തരം നീക്കങ്ങളെ ഗൗരവത്തോടെ കാണേണ്ടതാണ്.
അവകാശം നിഷേധിക്കപ്പെട്ട് അടിമത്വം സ്വീകരിക്കുന്നതിനെക്കാള്‍ രാജ്യത്തിന്റെ മതനിരപേക്ഷതയും സൗഹാര്‍ദവും കാത്തുസൂക്ഷിക്കാന്‍ നിലപാടു സ്വീകരിക്കാന്‍ ദേശസ്‌നേഹികള്‍ നിര്‍ബന്ധിതരാവണമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it