Flash News

ഭാരത് മാതാ കീ ജയ് വിളിക്കുന്ന മുസ്‌ലിംങ്ങള്‍ക്കെതിരേ ഫത്‌വ പുറപ്പെടുവിക്കും; ദാരുല്‍ ഉലും ദേവ്ബന്ദ്

ഭാരത് മാതാ കീ ജയ് വിളിക്കുന്ന മുസ്‌ലിംങ്ങള്‍ക്കെതിരേ ഫത്‌വ പുറപ്പെടുവിക്കും; ദാരുല്‍ ഉലും ദേവ്ബന്ദ്
X
darul-ulema-

[related]
ദീബാന്ദ്(ഉത്തര്‍പ്രദേശ്) : ഭാരത് മാതാ കീ ജയ് വിളിക്കുന്ന മുസ്‌ലിങ്ങള്‍ക്കെതിരേ ഫത്‌വ പുറപ്പെടുവിക്കുമെന്ന് ദാരുല്‍ ഉലൂം ദേവ്ബന്ദ്. ഭാരത് മാതാ കീ ജയ് വിളിക്കുന്നത് അനിസ്‌ലാമികമാണെന്നും ഇന്ന് ഒരു സെമിനാറില്‍ സംഘടന വ്യക്തമാക്കി. ഇസ് ലാമില്‍ ഒരു ദൈവമേ ഉള്ളൂ.ഞങ്ങള്‍ രാജ്യത്തെ സ്‌നേഹിക്കുന്നു. എന്നാല്‍ ഞങ്ങള്‍ ഏകദൈവ വിശ്വാസത്തില്‍ ജീവിക്കുന്നുവെന്നും സെമിനാറില്‍ സംഘടന അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യ ദിനത്തില്‍ എല്ലാ വീടുകളിലും മദ്‌റസകളിലും ദേശീയ പതാക ഉയര്‍ത്തുകയും ദിനം ആഘോഷിക്കണമെന്നും ദാരുല്‍ ഉലും പ്രസ്താവനയിറക്കിയിരുന്നു. കുട്ടികളില്‍ രാജ്യസ്‌നേഹത്തെക്കുറിച്ചും സ്വാതന്ത്ര്യദിനത്തിന്റെ മഹത്വത്തെക്കുറിച്ചും ബോധവാന്‍മാരാക്കാന്‍ വേണ്ടിയാണെന്ന് സംഘടന അഭിപ്രായപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it