Flash News

ഭാരത് മാതാ കീ ജയ് വിളിക്കാന്‍ ആവശ്യം; ഡല്‍ഹിയില്‍ മദ്‌റസാ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മര്‍ദ്ദനം

ഭാരത് മാതാ കീ ജയ് വിളിക്കാന്‍ ആവശ്യം; ഡല്‍ഹിയില്‍ മദ്‌റസാ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മര്‍ദ്ദനം
X
delhi-madrassa-students_

ന്യൂഡല്‍ഹി: ഭാരത് മാതാ കീ ജയ് വിളിക്കാന്‍ ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഒരു സംഘമാളുകള്‍ മദ്‌റസാ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. മൂന്ന് മദ്‌റസാ വിദ്യാര്‍ത്ഥികളെയാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. മദ്‌റസയില്‍ നിന്ന് ഇടവേളയക്ക് തൊട്ടടുത്തുള്ള പാര്‍ക്കില്‍ വിശ്രമിക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഒരു സംഘമാളുകള്‍ എത്തുകയായിരുന്നു. ഇവര്‍ വിദ്യാര്‍ത്ഥികളോട് ഭാരത് മാതാ കീ ജയ് വിളിക്കാന്‍ ആവശ്യപ്പെട്ടു. ഇത് എതിര്‍ത്തപ്പോഴാണ് ആക്രമണം തുടങ്ങിയത്.  17-18 വയസ്സ് പ്രായമുള്ള വിദ്യാര്‍ത്ഥികളെ വടികളുമായെത്തിയ സംഘം പിന്നീട് മര്‍ദ്ദിക്കുകയായിരുന്നു.  അടിയേറ്റ ഒരു വിദ്യാര്‍ത്ഥിയുടെ കൈ എല്ലു പൊട്ടിയിട്ടുണ്ട്.
പിന്നീട് ഇവിടെയെത്തിയ പോലിസ് ഇവരില്‍ നിന്ന് മൊഴിയെടുത്തു. അക്രമികള്‍ക്കായി പോലിസ് തിരച്ചില്‍ ആരംഭിച്ചു.
Next Story

RELATED STORIES

Share it