Flash News

ഭാരതപ്പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ രണ്ട് മൃതദേഹങ്ങള്‍

കുറ്റിപ്പുറം: ഭാരതപ്പുഴയില്‍ കുറ്റിപ്പുറം പാലത്തിന് സമീപം ദുരൂഹസാഹചര്യത്തില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതില്‍ ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞുവെങ്കിലും അപരന്‍ ആരാണെന്നോ എങ്ങനെ ഇരുവരും മരിച്ചുവെന്നോ വ്യക്തമായിട്ടില്ല. വളാഞ്ചേരി സ്വദേശി വേണുഗോപാല്‍ എന്നയാളുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ഒരു ദിവസം പഴക്കമുള്ള മൃതദേഹങ്ങള്‍ ഇന്നുച്ചയോടെയാണ് പുഴയില്‍ കാണപ്പെട്ടത്.
പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

[related]

Next Story

RELATED STORIES

Share it